ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ-കായിക ലോകം. ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ആയിരുന്നെങ്കിലും ഇന്ത്യയിലും വളരെയധികം ജനപ്രിയനായിരുന്നു 52 കാരനായ ഷെയ്ന്‍ വോണ്‍.
2022 മാര്‍ച്ച് നാലിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം അന്തരിച്ചത്. ഇന്ത്യയില്‍ വളരെയധികം ആരാധകരുള്ള ഷെയ്ന്‍ വോണിന്റെ ബയോപിക് ഒരുക്കാന്‍ പദ്ധതിയുണ്ടായിരുന്നു. തന്റെ ബയോപിക് നിര്‍മിക്കാന്‍ ഒരു ഇന്ത്യന്‍ നിര്‍മാണ കമ്പനി ചര്‍ച്ചയിലാണെന്നും കോവിഡ് കാരണം കാര്യങ്ങള്‍ വൈകുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡ് താരങ്ങളുമായി നല്ല ബന്ധമായിരുന്നു ഷെയ്ന്‍ വോണിന്. 2015ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച അദ്ദേഹം ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 2015ലാണ് തനിക്കൊരു ബോളിവുഡ് ഓഫര്‍ കാത്തിരിക്കുന്നുണ്ടെന്ന താരത്തിന്റെ വെളിപ്പെടുത്തലുണ്ടായത്. കോവിഡ് പോലുള്ള സാഹചര്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇതിനോടകം തന്നെ ഷെയ്ന്‍ വോണിന്റെ ബയോപിക് സംഭവിക്കുമായിരുന്നു.
ലിയനാര്‍ഡോ ഡികാപ്രിയോ അല്ലെങ്കില്‍ ബ്രാഡ് പിറ്റ് ഇവരില്‍ ആരെങ്കിലും ആയിരിക്കണം തന്റെ ബയോപിക്കില്‍ അഭിനയിക്കേണ്ടതെന്ന് ഷെയ്ന്‍ വോണ്‍ ആഗ്രഹിച്ചിരുന്നു.
ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി ചിത്രീകരിക്കുന്ന ഒരു ഹോളിവുഡ് ചിത്രമായിരിക്കും തന്റെ ബയോപിക് എന്ന് ഷെയ്ന്‍ വോണ്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.