ബ്രിസ്ബനില്‍ മലയാളി ബാലന്‍ കുളിമുറിയില്‍ മരിച്ചനിലയില്‍

ബ്രിസ്ബനില്‍ മലയാളി ബാലന്‍  കുളിമുറിയില്‍ മരിച്ചനിലയില്‍

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി മലയാളി ബാലന്റെ അപ്രതീക്ഷിത വേര്‍പാട്. മാംഗോ ഹില്ലില്‍ താമസിക്കുന്ന ബൈജു പോളിന്റെയും സോണി ബൈജുവിന്റെയും മകന്‍ എക്സില്‍ ബൈജുവിനെ (13) കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാംഗോ ഹില്‍ സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

കുളിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ എക്സില്‍ ബൈജുവിന് അമ്മ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബ്രിസ്ബന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. എക്സിലിന് ഒരു സഹോദരിയുണ്ട്.

എറണാകുളം തിരുവാണിയൂര്‍ ഇടപ്പള്ളി മറ്റത്തില്‍ കുടുംബാംഗമാണ് ബൈജു പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.