കീവ്:കനത്ത നാശം വിതച്ച് ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം പതിനൊന്നാം ദിവസത്തിലേക്ക്. അതേ സമയം യുദ്ധക്കെടുതിയില്‍പെട്ട സാധാരണക്കാരായ ജനങ്ങളെ സഹായിക്കാന്‍ വേണ്ടി അമേരിക്ക 3000 സന്നദ്ധ പ്രവര്‍ത്തകരെ ഉക്രെയ്‌നിലേക്ക് അയക്കുമെന്ന് വാഷിംഗ്്ടണിലെ ഉക്രെയ്ന്‍ എംബസി അറിയിച്ചു.
ഇതിനിടെ റഷ്യ, ഉക്രെയ്ന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. പുടിനുമായി നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ബെനറ്റ് ഫ്രഞ്ച് പ്രസിഡന്റുമായി പങ്കുവെച്ചെന്നാണ് വിവരം. റഷ്യയുടെ അധിനിവേശത്തിന് നയതന്ത്ര പരിഹാരത്തിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന യു.എസ് ഭരണകൂടത്തിന്റെ ഏകോപനത്തോടും അനുഗ്രഹത്തോടും കൂടിയാണ് താന്‍ നയതന്ത്രനീക്കങ്ങള്‍ നടത്തുന്നതെന്ന് ബെനറ്റ് വ്യക്തമാക്കി. ഇസ്രയേല്‍ ഇരുരാജ്യങ്ങളുമായും മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് ഉക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച വെടി നിര്‍ത്തല്‍ നടപ്പാക്കി സാധാരണക്കാരായ ജനങ്ങള്‍ക്കു രക്ഷപ്പെടാന്‍ സമയം നല്‍കിയ ശേഷം നിശ്ചിത സമയം തീരും മുമ്പേ തന്നെ റഷ്യ ഷെല്ലാക്രമണം പുനഃരാരംഭിച്ചു. ഇതോടെ തുറമുഖ നഗരമായ മരിയോപോളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിയതായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു.മരിയുപോള്‍, വോള്‍നോവാഹ എന്നിവിടങ്ങളിലാണ് ആറ് മണിക്കൂര്‍ നേരത്തേ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
നിലവില്‍ റഷ്യന്‍ സൈന്യം കീവിന്റെ തെക്ക് ഭാഗത്ത് നൂറു കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഹൈഡ്രോ ഇലക്ട്രിക് വൈദ്യുത നിലയം ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന് ഉക്രെയ്ന്‍ പറഞ്ഞു. റഷ്യന്‍ സൈന്യം ശക്തമായ പോരാട്ടമാണു നേരിടുന്നത്. സാധാരണക്കാരും ആയുധങ്ങള്‍ കൈയിലെടുത്ത് രംഗത്തുണ്ട്.
ഹാര്‍ഖീവിലെ ചെറുത്ത് നില്‍പ്പിനു മുന്നില്‍ റഷ്യന്‍ സൈന്യത്തിന് അടിയറവ് പറയേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്. ഉക്രെയ്ന്‍ സൈന്യം റഷ്യ ന്‍ സൈന്യത്തിന്റെ 30 യൂണിറ്റ് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി നെക്സ്റ്റ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്‌നിന്റെ സഹായത്തിന് പോളണ്ടും രംഗത്തെത്തി. പോളണ്ടിന്റെ പക്കലുള്ള, മിഗ് - 29 യുദ്ധ വിമാനവും എസ് യു - 25 പ്രതിരോധ വിമാനവും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ ഉക്രെയ്ന്‍ ഇപ്പോഴും ശക്തമായി ചെറക്കുകയാണ്.അതേസമയം, യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ് സഹായിക്കണമെന്ന് വീണ്ടും നാറ്റോയോട് അഭ്യര്‍ത്ഥിച്ചു. യുദ്ധവിമാനങ്ങളുള്‍പ്പടെ നല്‍കി സഹായിക്കണമെന്നാണ് ആവശ്യം. വ്യോമപാത നിരോധനത്തിന് നാറ്റോ മടിക്കുന്നത് അവരുടെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്നും കുലേബ പറഞ്ഞു.
അതേസമയം, ഉക്രെയ്‌ന് മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുടിന്‍ പറഞ്ഞു. റഷ്യയില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തില്ലെന്നും അത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും പുടിന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.