റിയാദ്: പരിസ്ഥിതി നശീകരണത്തിനെതിരെ പോരാടുന്നതിന് സൗദി അറേബ്യൻ അധികൃതർ കർശന നടപടികൾ പ്രഖ്യാപിച്ചതായി ന്യൂ അറബ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. 30 ദശലക്ഷം റിയാൽ വരെ (ഏകദേശം 8 മില്യൺ ഡോളർ) പിഴയും 10 വർഷം തടവുമാണ് ശിക്ഷ. മരങ്ങൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ , ചെടികൾ വെട്ടിമാറ്റുക, പിഴുതുമാറ്റുക, അവയുടെ പുറംതൊലി, ഇലകൾ, ഏതെങ്കിലും ഭാഗം എന്നിവ നീക്കം ചെയ്യുക, അല്ലെങ്കിൽ അവയുടെ മണ്ണ് നീക്കുക എന്നിവ ചെയ്യുന്ന കുറ്റവാളികൾക്ക് പരമാവധി പിഴയും ജയിൽ ശിക്ഷയും നൽകുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
ഈ ദശകത്തിന്റെ അവസാനത്തോടെ പരിസ്ഥിതി സുസ്ഥിരത കൈവരിക്കാനുള്ള സൗദി അറേബ്യയുടെ വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. 2021 ഏപ്രിലിൽ രാജ്യത്തുടനീളം 10 ദശലക്ഷം മരങ്ങൾ നടാൻ ശ്രമിക്കുന്ന " ലെറ്റ്സ് മേക്ക് ഇറ്റ് ഗ്രീൻ " പദ്ധതി ആരംഭിക്കുമെന്ന് പരിസ്ഥിതി മന്ത്രി അബ്ദുൾറഹ്മാൻ അൽ ഫഡ്‌ലി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2016 ൽ രാജ്യം എണ്ണയെ വളരെയധികം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള തന്റെ ആഗ്രഹ പദ്ധതി പ്രഖ്യാപിച്ചതു മുതൽ സാമ്പത്തികവും സാമൂഹികവുമായ പരിഷ്കാരങ്ങൾക്ക് ശക്തി പ്രാപിച്ചുതുടങ്ങി.
മാലിന്യ സംസ്കരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക , റീസൈക്ലിങ് പദ്ധതികൾ ആവിഷ്കരിക്കുക, എല്ലാത്തരം മലിനീകരണത്തിനെതിരെയും മരുഭൂമിവൽക്കരണത്തിനെതിരെയും പോരാടി പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ് വിഷൻ 2030 ന്റെ ദൗത്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.