ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്

ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്

ദുബായ് : അസംസ്കൃത എണ്ണവില ബാരലിന് 130 ഡോളറിന് മുകളിലെത്തി. ഈ വർഷം ആദ്യം 89 ഡോളറായിരുന്ന എണ്ണവിലയാണ് ഇന്ന് 130 ന് മുകളിലെത്തിയിരിക്കുന്നത്. റഷ്യ -ഉക്രയ്ന്‍ സംഘർഷപശ്ചാത്തലമാണ് ക്രൂഡോയില്‍ വിലയിലെ കുതിപ്പിന്‍റെ അടിസ്ഥാനം. 2008 ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. നേരത്തെ, ചരിത്രത്തില്‍ ആദ്യമായി മാർച്ച് മാസത്തില്‍ യുഎഇയിലെ പെട്രോള്‍ ഡീസല്‍ വില ലിറ്ററിന് 3 ദിർഹം കടന്നിരുന്നു. മാർച്ച് ഒന്നുമുതല്‍ സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 23 ഫില്‍സാണ് വില. നേരത്തെ ഇത് 2 ദിർഹം 94 ഫില്‍സായിരുന്നു. സൂപ്പർ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 12 പൈസയായും ഉയർന്നു. 2 ദിർഹം 82 ഫില്‍സില്‍ നിന്നാണ് 3 ദിർഹം 12 പൈസയായി ഉയർന്നത്. . ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 05 ഫില്‍സായി. 2 ദിർഹം 75 ഫില്‍സില്‍ നിന്നാണ് ഈ വർദ്ധന. ലിറ്ററിന് 2 ദിർഹം 88 ഫില്‍സായിരുന്ന ഡീസലിന് മാർച്ച് മുതല്‍ 3 ദിർഹം 19 ഫില്‍സായി ഉയർന്നു. വരും ദിവസങ്ങളിലും ക്രൂഡ് ഓയില്‍ വില ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.