ഉക്രെയ്‌ന്റെ പ്രതിരോധത്തിന് പിന്നിലെ രഹസ്യം: ആയുധങ്ങള്‍ എത്തിക്കുന്ന അന്താരാഷ്ട്ര കേന്ദ്രമായി അജ്ഞാത വ്യോമത്താവളം

ഉക്രെയ്‌ന്റെ പ്രതിരോധത്തിന് പിന്നിലെ രഹസ്യം: ആയുധങ്ങള്‍ എത്തിക്കുന്ന അന്താരാഷ്ട്ര കേന്ദ്രമായി അജ്ഞാത വ്യോമത്താവളം

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ അതിര്‍ത്തിക്കടത്തുള്ള ഒരു അജ്ഞാത വ്യോമത്താവളത്തിലേക്ക് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി കഴിഞ്ഞ ആഴ്ച പോയിരുന്നു. ഉക്രെയ്‌നിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര കേന്ദ്രമായി ഈ അജ്ഞാത വ്യോമത്താവളം മാറിയിരിക്കുകയാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജനറല്‍ മാര്‍ക് മില്ലി ഇവിടെ എത്തി സൈനികരേയും ഉദ്യോഗസ്ഥരേയും കാണുകയും ആയുധങ്ങളുടെ കൈമാറ്റം അടക്കമുള്ളവ പരിശോധിക്കുകയും ചെയ്തതായി യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. സമീപ ദിവസങ്ങളില്‍ ഈ വ്യോമത്താവളത്തില്‍ സജീവവും അതിവേഗത്തില്‍ ഉള്ളതുമായ ആയുധ കൈമാറ്റങ്ങളാണ് നടന്നു വരുന്നത്.

വിരലില്‍ എണ്ണാവുന്ന വിമാനങ്ങള്‍ മാത്രം വന്നു പോയിരുന്ന ഇവിടേക്ക് നിലവില്‍ ദിനം പ്രതി പരമാവധി ശേഷിയായ 17 വിമാനങ്ങള്‍ എത്തുന്നുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളടക്കം ഉക്രെയ്‌നിലേക്ക് എത്തിക്കുന്നതിന്റെ ആവശ്യകതയും സാഹചര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ സ്ഥാനം രഹസ്യമായി തന്നെ തുടരേണ്ടതുണ്ടെന്നാണ് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഉക്രെയ്‌നില്‍ അധിനിവേശം നടത്തികൊണ്ടിരിക്കുന്ന റഷ്യന്‍ സൈന്യം നിലവില്‍ ഈ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍ സംഘര്‍ഷം പുരോഗമിക്കുന്നതിനിടയില്‍ ഏത് സമയത്തും ഇങ്ങോട്ടേക്കുള്ള ഒരു ആക്രമണം പശ്ചാത്ത്യ രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.