ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടിന് കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 31നാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് തീരുക.
ആറു സംസ്ഥാനങ്ങളിലായാണ് ഈ 13 സീറ്റുകള്‍. പഞ്ചാബില്‍ അഞ്ച്, രണ്ടെണ്ണം ആസാം, ഒന്നുവീതം ഹിമാചല്‍പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ഒഴിവുള്ളത്. പഞ്ചാബിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നാല്‍ കോണ്‍ഗ്രസിന് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിടേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥയില്‍ ആസാമിലെ മൂന്നു സീറ്റിലും ബിജെപി ജയിക്കാനാണ് സാധ്യത.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദ് ശര്‍മ്മ അടക്കം പതിമൂന്ന് പേരുടെ കാലാവധിയാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.