ഇസ്ലാമബാദ്: ഉക്രെയ്ൻ - റഷ്യ യുദ്ധ പശ്ചാത്തലത്തിൽ സ്വന്തം രാജ്യത്തിനെതിരെ വിമർശനവുമായി പാക്ക് വിദ്യാര്‍ത്ഥിനി. ഉക്രെയ്നില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യയാണെന്ന് വിദ്യാര്‍ത്ഥിനി മിഷാ അര്‍ഷാദാ പറഞ്ഞു.
പാക് എംബസിക്കെതിരെയാണ് ഉക്രെയ്നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയുടെ രൂക്ഷ വിര്‍ശനം. ഉക്രെയ്നിലെ നാഷണല്‍ എയറോ സ്പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി മിഷാ അര്‍ഷാദാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.
റഷ്യ - ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും അവിടെക്കുടുങ്ങിയ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ എംബസിയാണ് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് മിഷ കൂട്ടിച്ചേർത്തു.
'ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചു. അങ്ങനെയാണ് പടിഞ്ഞാറന്‍ ഉക്രെയ്നിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്ഥാനി താന്‍ ആയിരുന്നു. ഞങ്ങളാണ് പാകിസ്ഥാന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്' എന്ന് മിഷ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.