അബുദബി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി അബുദബി. രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്നവർക്ക് കോവിഡ് പരിശോധന ഒഴിവാക്കി. വാക്സിനെടുത്തവർക്കും എടുക്കാത്തവർക്കും നിർദ്ദേശം ബാധകമാണ്. യാത്രാക്കാർക്ക് വേണമെങ്കില്‍ സ്വന്തം ചെലവില്‍ പിസിആർ പരിശോധന നടത്താം.
ആഗമന ടെർമിനലില്‍ 40 ദിർഹം നല്‍കിയാല്‍ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ വാക്സിനെടുത്തവർക്ക് യാത്രയ്ക്ക് മുന്‍പുളള പിസിആർ പരിശോധന ഒഴിവാക്കിയിരുന്നു. വാക്സിനെടുക്കാത്തവരാണെങ്കില്‍ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനാ ഫലം വേണം. അതല്ലെങ്കില്‍ 30 ദിവസത്തിനുളളില്‍ കോവിഡ് വന്ന് ഭേഗമായെന്ന ക്യൂആർ കോഡുളള സർട്ടിഫിക്കറ്റ് വേണം.
16 വയസിന് താഴെയുളളവരെ ഒഴിവാക്കിയിട്ടുണ്ട്.
അബുദബിയിൽ നിന്ന് പുറപ്പെടുന്നതോ അബുദാബി വഴി പോകുന്നതോ ആയ യാത്രക്കാർക്ക് അവരുടെ അവസാന ലക്ഷ്യസ്ഥാനത്ത് നിർബന്ധമില്ലെങ്കിൽ പിസിആർ പരിശോധന ആവശ്യമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.