മോസ്‌കോ: ചൈനീസ് പേയ്മെന്റ് സിസ്റ്റം ഉപയോഗിച്ച് കാര്‍ഡുകള്‍ പുറത്തിറക്കാനൊരുങ്ങി റഷ്യയിലെ മുന്‍നിര ബാങ്കുകള്‍. വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയുടെ സേവനങ്ങള്‍ റഷ്യയില്‍ നിര്‍ത്തലാക്കുമെന്ന് അറിയിച്ചതോടെയാണ് പുതിയ നീക്കം.
ഉക്രെയ്നില്‍ റഷ്യ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തിലായിരുന്നു വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ പെയ്മെന്റ് കാര്‍ഡുകളുടെ സേവനം നിര്‍ത്തലാക്കുമെന്ന് അറിയിച്ചത്. ഇതോടെ റഷ്യയിലെ മുന്‍നിര ബാങ്കുകളായ സ്ബെര്‍പാങ്ക്, ടിങ്കോഫ് എന്നിവര്‍ ചൈനയുടെ യൂണിയന്‍ പേ സിസ്റ്റം പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയ്ക്ക് പുറത്ത് വിനിമയം നടത്തുമ്പോഴും വിദേശ വെബ്സൈറ്റുകള്‍ വഴി ഇടപാടുകള്‍ നടത്തുമ്പോഴും വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവ പ്രവര്‍ത്തനരഹിതമാകുമെന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരുന്നു. വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനികള്‍ കൂടാതെ അമേരിക്കന്‍ എക്സ്പ്രസും റഷ്യയില്‍ സേവനം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.