ഉക്രെയ്നില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഡല്‍ഹിയിലെത്തിച്ചു; വിദഗ്ധ ചികിത്സ നൽകി

ഉക്രെയ്നില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഡല്‍ഹിയിലെത്തിച്ചു; വിദഗ്ധ ചികിത്സ നൽകി

ന്യൂഡല്‍ഹി: ഉക്രെയ്ൻ - റഷ്യ  യുദ്ധം പശ്ചാത്തലത്തിൽ ഉക്രെയ്നില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങിനെ ഡല്‍ഹിയിലെത്തിച്ചു. പോളണ്ടില്‍ നിന്നാണ് വ്യോമസേന വിമാനത്തിലാണ് ഹര്‍ജോതിനെ ഡല്‍ഹിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥിക്ക് വിദഗ്ധ ചികിത്സ നൽകി.

ഹര്‍ജോതിനെ കൊണ്ടുവന്ന വിമാനത്തില്‍ 205 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടി കൊണ്ടുവന്നതായി കേന്ദ്ര വ്യോമയാന മന്ത്രി വി കെ സിങ് അറിയിച്ചു. കീവില്‍ നിന്നും കാറില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പഞ്ചാബ് സ്വദേശിയായ ഹര്‍ജോത് സിങിന് വെടിയേറ്റത്. തുടര്‍ന്ന് തിരിച്ചുപോകുകയും ആശുപത്രിയിലാക്കുകയുമായിരുന്നു.

ഇന്നലെ രാവിലെയാണ് ഹര്‍ജോത് സിങ് ഉക്രെയ്ന്‍ അതിര്‍ത്തി കടന്ന് പോളണ്ടിലെത്തിയത് . ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അതിര്‍ത്തിയില്‍ വെച്ച്‌ പോളണ്ട് റെഡ്‌ക്രോസിന്റെ ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിച്ചു. അവിടെ വെച്ച്‌ ഹര്‍ജോത് സിങ്ങിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. വിദ്യാര്‍ത്ഥിക്ക് കൂടുതൽ വിദഗ്ധ ചികിത്സ നല്‍കുമെന്ന് വി കെ സിങ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.