ന്യൂഡല്‍ഹി: റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നൂറുകണക്കിന് മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന സുമി നഗരത്തില്‍നിന്ന് അവരെ ഒഴിപ്പിക്കാനുള്ള ശ്രമം ഉര്‍ജിതമാക്കി. സുമി നഗരത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന വിഷയം ഇന്ത്യ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ ഉന്നയിച്ചു.
സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്തായില്ലെന്ന് യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇന്ത്യ ആശങ്ക പങ്കുവെച്ചത്.
ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഒരു ഇടനാഴി യാഥാര്‍ഥ്യമാകാത്തതില്‍ ആശങ്കയുണ്ട്. വിഷയത്തിലെ ഗൗരവം റഷ്യയെയും ഉക്രെയ്നെയും ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു.
എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത ഇടനാഴി സൃഷ്ടിക്കാനായില്ല. ഉക്രെയ്നില്‍ നിന്നുള്ള എല്ലാ സിവിലിയന്മാര്‍ക്കും പൗരന്മാര്‍ക്കും സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രാമാര്‍ഗം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.