രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; ഒമിക്രോണ്‍ ബി.എ. 3 വകഭേദത്തെക്കുറിച്ച് ജാഗ്രത വേണമെന്ന് വിദഗ്ധർ

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; ഒമിക്രോണ്‍ ബി.എ. 3  വകഭേദത്തെക്കുറിച്ച് ജാഗ്രത വേണമെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ താഴ്ന്ന നിലയിലാണ്. എന്നാല്‍ കൂടുതല്‍ വേരിയന്റുകളുടെയും അവയുടെ മ്യൂട്ടേഷനുകളുടെയും ഭീഷണി ഇപ്പോഴും കോവിഡ് മൂന്ന് തരംഗങ്ങള്‍ അനുഭവിച്ച രാജ്യത്ത് തുടരുകയാണ്.

ബി.എ.1, ബി.എ.1.1, ബി.എ.2, ബി.എ.3 എന്നിവയുള്‍പ്പെടെ മൂന്നാം തരംഗത്തിന് കാരണമായ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റുകളുടെ നിരവധി ഉപ-വകഭേദങ്ങള്‍ പഠിക്കുകയാണെന്നും അവയുടെ തീവ്രത ട്രാക്കു ചെയ്യുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഒമിക്രോണിന്റെ ബി.എ.1, ബി.എ.2 ഉപ വകഭേദങ്ങള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണെങ്കിലും, 'കൂടുതല്‍ ഗുരുതരമായ രോഗത്തിന്' കാരണമാകുമോ എന്ന് വിലയിരുത്താന്‍ ബി.എ.3 ഉപ-വകഭേദത്തെ നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.

സാംക്രമിക രോഗ എപ്പിഡെമിയോളജിസ്റ്റും കോവിഡ് ടെക്‌നിക്കല്‍ ലീഡുമായ മരിയ വാന്‍ കെര്‍ഖോവ് ലോകാരോഗ്യ സംഘടനയില്‍ ബി.എ.1, ബി.എ.2 ഉപ വകഭേദങ്ങളുടെ തീവ്രത സമാനമാണെന്നും ബി. എ.3 ഉപ-വകഭേദങ്ങളെക്കുറിച്ചും അറിയിച്ചു.

"ലോകമെമ്പാടും കണ്ടെത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ടവ ബി.എ.1, ബി.എ.1.1, ബി.എ.2, എന്നിവയാണ്. ബി. എ.3 യും മറ്റ് ഉപ-പരമ്പരകളും ഉണ്ടെന്ന് " മരിയ വാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.