ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം; കെഎസ്‌ആര്‍ടിസി സുപ്രീം കോടതിയിൽ

ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം; കെഎസ്‌ആര്‍ടിസി സുപ്രീം കോടതിയിൽ

തിരുവനന്തപുരം: ഇന്ധന വില നിശ്ചയിക്കാന്‍ ഒരു സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചു.

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകണം അതോറിറ്റിക്ക് നേതൃത്വം നല്‍കേണ്ടത് എന്നും കെഎസ്‌ആര്‍ടിസി ആവശ്യപ്പെടുന്നു. കൂടുതല്‍ തുകയ്ക്ക് ഡീസല്‍ വാങ്ങേണ്ടി വന്നാല്‍ കോര്‍പറേഷന്‍ അടച്ച്‌ പൂട്ടേണ്ടി വരും.

നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ലിറ്ററിന് ആറ് രൂപ 47 പൈസ അധികം നല്‍കിയാണ് കെഎസ്‌ആര്‍ടിസി ഡീസല്‍ വാങ്ങുന്നത്. പ്രതിദിനം 40000 ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ 20 ലക്ഷത്തോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്നും കെഎസ് ആര്‍ടിസി വാദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.