രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായി യേശു ക്രിസ്തുവിന്റെ ശില്‍പം ബങ്കറിലേക്കു നീക്കി ഉക്രെയ്ന്‍

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായി യേശു ക്രിസ്തുവിന്റെ ശില്‍പം ബങ്കറിലേക്കു നീക്കി ഉക്രെയ്ന്‍

കീവ്: റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ യേശു ക്രിസ്തുവിന്റെ ശില്‍പം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി ഉക്രെയ്ന്‍. ലിവിവ് അര്‍മേനിയന്‍ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശില്‍പമാണ് പള്ളിയില്‍നിന്നു മാറ്റിയത്. ശില്‍പം ബങ്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്യന്‍ മാധ്യമ സംഘടനയായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


1939-45 കാലഘട്ടത്തില്‍ രണ്ടാം ലോക മഹായുദ്ധകാലത്താണ് ശില്‍പം ഇതിനുമുന്‍പ് പള്ളിയില്‍നിന്നു ബങ്കറിലേക്കു മാറ്റിയിട്ടുള്ളത്. ഉക്രെയ്ന്‍ നഗരങ്ങള്‍ നിരന്തരം റഷ്യന്‍ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശില്‍പം വീണ്ടും മാറ്റിയത്.

1363-ലാണ് അര്‍മേനിയന്‍ കത്തീഡ്രല്‍ ഓഫ് ലിവിവ് പണികഴിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.