ന്യൂഡല്‍ഹി: വോട്ട് എണ്ണും മുമ്പ് വിവിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കുന്ന.
ഉത്തര്‍പ്രദേശ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെയാണ് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം. വിവരാവകാശ പ്രവര്‍ത്തകനായ രാകേഷ് കുമാറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷമാണ് നിലവില്‍ വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് എന്ന് രാകേഷ് കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറ കോടതിയില്‍ ചൂണ്ടിക്കാട്ടി. എല്ലാ തിരഞ്ഞെടുപ്പ് ഏജന്റുമാരും പോയതിന് ശേഷം നടത്തുന്ന വിവിപാറ്റ് എണ്ണല്‍ കൊണ്ട് പ്രയോജനമില്ല. ഏജന്റുമാര്‍, പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ മുതലായവര്‍ ഉള്ളപ്പോള്‍ വെരിഫിക്കേഷന്‍ നടത്തുകയാണ് വേണ്ടതെന്നും മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി.
വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് 2019ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. മറ്റന്നാള്‍ വോട്ടെണ്ണല്‍ നടക്കാനിരിക്കെ അവസാന നിമിഷം ഹര്‍ജിയുമായി കോടതിയില്‍ എത്തിയതിനാല്‍ എന്ത് ഉത്തരവ് ഇറക്കാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.