റഷ്യ - ഉക്രെയ്ൻ സംഘര്‍ഷം; ആഗോള ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി

റഷ്യ - ഉക്രെയ്ൻ സംഘര്‍ഷം; ആഗോള ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി

കീവ്: റഷ്യ - ഉക്രെയ്ൻ സംഘര്‍ഷം ആഗോള ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്‌ലി. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ അത് വിനാശകരമായി ബാധിക്കുമെന്നും ഡേവിഡ് ബീസ്‌ലി മുന്നറിയിപ്പ് നല്‍കി.

ഉക്രെയ്നും റഷ്യയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്. യുദ്ധം ഇതിനകം തന്നെ വിള ഉല്‍പാദനത്തെ ബാധിക്കുകയും ഇത് വില വര്‍ദ്ധിപ്പിക്കുകയും ചെയ്‍തിട്ടുണ്ട്. ലോകത്തിലാകെ തന്നെ ഇത് കൂടുതല്‍ പേരെ പട്ടിണിയിലേക്ക് തള്ളിവിടും എന്നും ഡേവിഡ് ബീസ്‍ലി പറഞ്ഞു.

ഒരിക്കല്‍ "യൂറോപ്പിന്റെ ബ്രെഡ്‌ബാസ്‌ക്കറ്റ്" എന്ന് വിളിക്കപ്പെട്ടിരുന്ന റഷ്യയും ഉക്രെയ്നും, ലോകത്തിലെ ഗോതമ്പിന്റെ നാലിലൊന്ന് ഭാഗവും, വിത്തും എണ്ണയും പോലുള്ള സണ്‍ഫ്ലവര്‍ ഉല്‍പ്പന്നങ്ങളുടെ പകുതിയും കയറ്റുമതി ചെയ്യുന്നു. ഉക്രെയ്ന്‍ ആഗോളതലത്തില്‍ ധാരാളം ധാന്യവും വില്‍ക്കുന്നുണ്ട്. യുദ്ധം ധാന്യങ്ങളുടെ ഉല്‍പാദനത്തെ ബാധിക്കുമെന്നും ആഗോളതലത്തില്‍ തന്നെ ഗോതമ്പ് വില ഇരട്ടിയാക്കുമെന്നും വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയി.

"ലെബനന്‍ അവരുടെ ധാന്യങ്ങള്‍ 50 ശതമാനവും കൊടുക്കുകയോ എടുക്കുകയോ ചെയ്യുന്നത് ഉക്രെയ്നില്‍ നിന്നാണ്. യെമന്‍, സിറിയ, ടുണീഷ്യ ഒക്കെയും ഇതുപോലെ ആശ്രയിക്കുന്നുണ്ട്" എന്നും ബീസ്‍ലി പറഞ്ഞു. അതിനാല്‍, ബ്രെഡ് ബാസ്ക്കറ്റ് എന്ന നിലയില്‍ നിന്നും മാറി യുദ്ധം കാരണം രാജ്യങ്ങള്‍ ലോകത്തിന് നല്‍കാന്‍ പോകുന്നത് പട്ടിണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.