ഉക്രെയ്നില്‍ കുടുങ്ങിയ പാകിസ്ഥാനിയെ രക്ഷിച്ച് ഇന്ത്യന്‍ എംബസി; രാജ്യത്തിന് നന്ദി പറഞ്ഞ് വിദ്യാർത്ഥിനി

ഉക്രെയ്നില്‍ കുടുങ്ങിയ പാകിസ്ഥാനിയെ രക്ഷിച്ച് ഇന്ത്യന്‍ എംബസി; രാജ്യത്തിന് നന്ദി പറഞ്ഞ് വിദ്യാർത്ഥിനി

കീവ്: റഷ്യൻ അധിനിവേശത്തെ തുടര്‍ന്ന് ഉക്രെയ്നില്‍ കുടുങ്ങിപ്പോയ തന്നെ രക്ഷിച്ച ഇന്ത്യന്‍ അധികൃതരോട് നന്ദി പറഞ്ഞ് പാകിസ്ഥാന്‍ വിദ്യാര്‍ഥിനി.യുദ്ധ ഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായ പടിഞ്ഞാറന്‍ ഉക്രെയ്നിലേക്ക് യാത്ര തിരിച്ച പാകിസ്ഥാന്‍ സ്വദേശിനി അസ്മ ഷഫീഖാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി അറിയിച്ചത്.

'റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ഉക്രെയ്നില്‍ യുദ്ധക്കെടുതിയില്‍ അകപ്പെട്ട തങ്ങളെ പിന്തുണച്ച കീവിലെ ഇന്ത്യന്‍ എംബസിക്ക് നന്ദി പറയുന്നു. കൂടാതെ തങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നതിന് പിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും നന്ദി അറിയിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായത്തെ തുടര്‍ന്ന് സുരക്ഷിതമായി വീട്ടില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും' പാകിസ്ഥാന്‍ വിദ്യാര്‍ഥിനി പറഞ്ഞു.



അസ്മ ഷഫീക്കിന് കുടുംബവുമായി ഉടന്‍ തന്നെ ചേരാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതാദ്യമല്ല വിദേശ പൗരന്മാരെ ഉക്രെയ്നില്‍ നിന്ന് ഇന്ത്യ രക്ഷിക്കുന്നത്. നേരത്തെ ബംഗ്ലാദേശി പൗരനെയും പാക്കിസ്ഥാൻ വിദ്യാർഥിനിയെയും സമാനമായ നിലയില്‍ ഇന്ത്യ രക്ഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.