കൊച്ചിയില്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്നു; അമ്മൂമ്മയുടെ കാമുകന്‍ അറസ്റ്റില്‍

കൊച്ചിയില്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്നു; അമ്മൂമ്മയുടെ കാമുകന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സ്വഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ പ്രതി പിടിയിലായി. ഒന്നര വയസുകാരിയുടെ മുത്തശിയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലെ സംശയങ്ങളാണ് പ്രതിയിലേക്ക് പോലീസിനെ നയിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കലൂരിലെ ഹോട്ടലില്‍ ബിനോയിക്കൊപ്പം മുത്തശിയും കുഞ്ഞും മുറിയെടുത്തത്. ദമ്പതികളാണെന്നായിരുന്നു ഇവര്‍ ഹോട്ടലില്‍ പറഞ്ഞിരുന്നത്. പ്രായവ്യത്യാസം തോന്നിക്കാത്തതിനാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതുമില്ല. ഇവര്‍ക്കൊപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു.

ഞായറാഴ്ച്ച അര്‍ധരാത്രി മുറിയെടുത്ത മുറിയില്‍ നിന്ന് സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍ നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

കുഞ്ഞിന്റെ അമ്മയ്ക്കു വിദേശത്താണ് ജോലി. കുഞ്ഞിനെ നോക്കാന്‍ മുത്തശിയെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇവരുടെ മകനായ മരിച്ച കുഞ്ഞിന്റെ പിതാവ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. മകന്റെ രണ്ടു കുഞ്ഞുങ്ങളെയും മുത്തശിയായ സ്ത്രീയാണ് പരിചരിച്ചിരുന്നത്. കുഞ്ഞിനെ കൊല്ലുക ലക്ഷ്യമിട്ടാണ് ഇരുവരും മുറിയെടുത്തത് എന്നാണ് സംശയിക്കുന്നത്. മുറിയെടുക്കുമ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മുത്തശിക്കും പങ്കുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.