ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു

ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു

തൃശൂര്‍: അലഹബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ ആഗ്ര മെത്രാപ്പോലീത്ത ആര്‍ച്ചു ബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസയുടെ സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചതോടെയാണ് പാപ്പ പുതിയ നിയമന ഉത്തരവ് പുറത്തിറക്കിയത്.

2007 ഫെബ്രുവരി മുതല്‍ വാരാണസി രൂപതാധ്യക്ഷനായി സേവനം ചെയ്തു കൊണ്ടിരിന്ന അദ്ദേഹം 2013-ലാണ് അലഹബാദ് ബിഷപ്പായി നിയമിക്കപ്പെടുന്നത്. അഭിവന്ദ്യ റാഫി പിതാവ് റോമിലെ മതാന്തര സംവാദ കൗണ്‍സില്‍ അംഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26