അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ; ഫലസൂചനകള്‍ രാവിലെ 8.30ഓടെ

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ; ഫലസൂചനകള്‍ രാവിലെ 8.30ഓടെ

ലക്‌നൗ: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. 8.30 ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളാണ് വിധിയെഴുതിയത്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെല്‍റ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതിക്കഴിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിയുടെ ശക്തിദുര്‍ഗമായി മാറിയ ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി.

പുറത്തുവന്ന എക്സിറ്റ്പോളില്‍ ബിജെപിക്ക് വലി പ്രതീക്ഷയാണുള്ളത്. യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്കാണ് ഭൂരിഭാഗവം എക്സിറ്റ്പോളുകളും പ്രവചിക്കുന്നത്. ഗോവയില്‍ തൂക്കുസഭ വരുമെന്നും പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഭരണം പിടിക്കുമെന്നും എക്സിറ്റ്പോളുകള്‍ പറയുന്നു. വോട്ടെണ്ണലിന്റെ വാര്‍ത്തകളും വിശേഷങ്ങളും രാവിലെ മുതല്‍ സീന്യൂസ് ലൈവിലൂടെ അറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.