ദുബായില്‍ ബോട്ട് ഷോയ്ക്ക് തുടക്കം

ദുബായില്‍ ബോട്ട് ഷോയ്ക്ക് തുടക്കം

ദുബായ്: ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ 2022 ന് ദുബായില്‍ തുടക്കമായി. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബോട്ട് ഷോ ഉദ്ഘാടനം ചെയ്തു.


ലോകത്തിലെ ഏറ്റവും സ്വാധീനമുളള അന്താരാഷ്ട്ര യോട്ട് ഷോകളില്‍ ഒന്നാണിതെന്ന് ദുബായ് കിരീടാവകാശി പറഞ്ഞു. ദുബായുടെ വികസന കാഴ്ചപ്പാടും, ആഗോള മികവിന്‍റെ നിലവാരത്തെയുമെല്ലാം പ്രതിഫലിക്കുന്നതാണ് ഇത്തരം ഷോകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ബോട്ട് ഷോ സന്ദർശിക്കാന്‍ ഷെയ്ഖ് ഹംദാനൊപ്പം ദുബായ് സ്പോർട്സ് കൗണ്‍സില്‍ ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് മാരിടൈം സിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ് സയ്യീദ് ബിന്‍ അഹമ്മദ് ബിന്‍ ഖലീഫ അല്‍ മക്തൂം എന്നിവരുമുണ്ടായിരുന്നു.


യോട്ട് നിർമ്മാണത്തിലെ വമ്പന്‍മാരായ, ഫെഡ്ഷിപ്, ഫെറെട്ടി, പ്രിൻസസ്, ക്രാഞ്ചി, അസിമട്, യുഎഇയുടെ ഗൾഫ് ക്രാഫ്റ്റ്, സാൻ ലൊറെൻസോ തുടങ്ങിയവരെല്ലാം ബോട്ട് ഷോയുടെ ഭാഗമാകുന്നുണ്ട്. ചെറുയോട്ടുകള്‍ മുതല്‍ വമ്പന്‍ വിലയുളള വന്‍ യോട്ടുകള്‍ വരെ മേളയുടെ ഭാഗമാകുന്നു. 800 ലധികം ബ്രാന്‍ഡുകളാണ് ഇത്തവണ മേളയ്ക്ക് എത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.