വടക്കുകിഴക്കന്‍ മിഷനില്‍ ബിജെപിയുടെ സൂത്രധാരനായി ഹിമ്മന്ത ബിശ്വ ശര്‍മ്മ

വടക്കുകിഴക്കന്‍ മിഷനില്‍ ബിജെപിയുടെ സൂത്രധാരനായി ഹിമ്മന്ത ബിശ്വ ശര്‍മ്മ

ഗുവഹാത്തി: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തി വലിയ സ്ഥാനങ്ങള്‍ നേടിയ നേതാക്കളേറെയാണ്. എന്നാല്‍ വളരെ കുറഞ്ഞ കാലം കൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോഡിയുടെയും അമിത് ഷായുടെയും വിശ്വസത്‌നായി മാറിയ നേതാവാണ് ഹിമ്മന്ത ബിശ്വ ശര്‍മ്മയെന്ന തന്ത്രജ്ഞന്‍. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രീതി നേരിടേണ്ടി വന്നതോടെയാണ് ശര്‍മ്മ 2016ല്‍ ബിജെപിയിലേക്ക് മാറിയത്. അതുവരെ അസാമിലെ കോണ്‍ഗ്രസ് യുവത്വത്തിന്റെ മുഖമായിരുന്നു ശര്‍മ്മ. പിന്നീട് തരുണ്‍ ഗോഗോയ് സര്‍ക്കാരിനെ വീഴ്ത്തി ബിജെപി ആദ്യമായി അസം ഭരിച്ചപ്പോള്‍ വലിയ ചുമതലകള്‍ ബിജെപി അദേഹത്തിന് നല്‍കി. ഇപ്പോള്‍ മണിപ്പൂരില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് അസം മുഖ്യമന്ത്രി കൂടിയായ ശര്‍മ്മയ്ക്ക് അവകാശപ്പെട്ടതാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ വളര്‍ത്താന്‍ ശര്‍മ്മയ്ക്ക് സാധിച്ചു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ജനപ്രിയ നേതാക്കളെ അടര്‍ത്തിയെടുത്ത് ബിജെപിയെ വളര്‍ത്തുകയെന്ന നീക്കമാണ് ശര്‍മ ഇവിടങ്ങളില്‍ നടത്തിയത്. മണിപ്പൂരില്‍ കോണ്‍ഗ്രസിനെ ശോഷിപ്പിക്കാന്‍ അദേഹത്തിനായി. ഒരിക്കല്‍ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ അവര്‍ ദുര്‍ബലരാണ്.

2016-ല്‍ ബിജെപിയില്‍ ചേക്കേറിയ ഹിമന്ദ അമിത് ഷായുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. മികച്ച സംഘാടകനും ജനസ്വാധീനമുള്ള നേതാവും വടക്കുകിഴക്കന്‍ ജനാധിപത്യസഖ്യത്തിന്റെ കണ്‍വീനറുമായ ഹിമ്മന്തയാണ് പാര്‍ട്ടിയുടെ അസമിലെ മുഖം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ കെട്ടിപ്പൊക്കാനുള്ള ചുമതലയും ശര്‍മയ്ക്കാണ്. ഭാവിയില്‍ ബിജെപി അദേഹത്തിന് ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കാനുള്ള സാധ്യതകളേറെയാണ്. കാരണം നോര്‍ത്തീസ്റ്റിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി നല്ല ബന്ധമുള്ള നേതാവാണ് ശര്‍മ്മ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.