ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരുടെ നിര. ഇതില്‍ തന്നെ അമിത് ഷാ നേരിട്ടു വിളിച്ച് ആശംസ നേര്‍ന്നത് അസാധാരണ സംഭവമാണെന്ന് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷായുടെ ടെലിഫോണ്‍ കോള്‍ ലഭിച്ചതില്‍ താനും ആശ്ചര്യപ്പെട്ടതായി തരൂര്‍ പറഞ്ഞു.
'ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്ന് എനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഹൃദയസ്പര്‍ശിയ ഒരു ടെലിഫോണ്‍ കോള്‍ ലഭിച്ചതില്‍ ആശ്ചര്യം തോന്നി. 66 വയസ്സ് തികയുന്നതില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടാകണം! നല്ല വാക്കുകള്‍ക്ക് ഏറ്റവും നന്ദി,' മുന്‍ കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി അയച്ച കത്തും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ജന്മദിനം ഭൂതകാല സ്മരണകള്‍ ഓര്‍മ്മിപ്പിക്കാനുള്ള ഒരു പ്രത്യേക അവസരമാണ്. അതേ സമയം, നമ്മുടെ കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടും ഉള്ള കടമകള്‍ പുതിയ ആവേശത്തോടെ നിറവേറ്റാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ദിനവുമാണ്. ജന ക്ഷേമത്തിനായി നിങ്ങള്‍ക്ക് തുടര്‍ന്നും പരിശ്രമിക്കാനാകട്ടെ; വരും വര്‍ഷങ്ങളില്‍ പുതിയ അര്‍പ്പണബോധത്തോടെ. നല്ല ആരോഗ്യം നിറഞ്ഞ ദീര്‍ഘായുസ് നേരുന്നു,' തരൂരിന് അയച്ച കത്തില്‍ മോഡി പറഞ്ഞു.ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും തരൂരിന് ആശംസകള്‍ നേര്‍ന്നിരുന്നു. എല്ലാവര്‍ക്കും തരൂര്‍ തന്റെ നന്ദി അറിയിച്ചു.
https://twitter.com/ShashiTharoor
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.