ആർടിഎഇയില്‍ ടാക്സി ഡ്രൈവർമാരുടെ ഒഴിവുകള്‍

ആർടിഎഇയില്‍ ടാക്സി ഡ്രൈവർമാരുടെ ഒഴിവുകള്‍

ദുബായ്: ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ടാക്സി ഡ്രൈവർമാരെ നിയമിക്കുന്നു. 2000 ദിർഹം മാസ സാലറിയിലായിരിക്കും നിയമനം. രണ്ട് മുതല്‍ അഞ്ച് വർഷം വരെ പ്രവൃത്തിപരിചയമുളളവരാണ് അപേക്ഷിക്കേണ്ടത്.

സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മാർച്ച് 11 മുതല്‍ 18 വരെ ദേര അബുഹെയില്‍ സെന്‍ററിലെ പ്രിവിലേജ് റിക്രൂട്ട്മെന്‍റ് ഓഫീസ് എം 11 ല്‍ രാവിലെ 8 മുതല്‍ 2 മണിവരെയാണ് അഭിമുഖ പരീക്ഷ നടക്കുന്നത്.

[email protected] എന്ന ഇമെയിലിലേക്കോ 055-5513890 എന്ന വാട്സ് അപ്പ് നമ്പറിലേക്കോ താല്‍പര്യമുളളവർക്ക് സിവി അയക്കാം. 23 നും 55 നും ഇടയില്‍ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്.

ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് നിർബന്ധമല്ല. സാലറിക്കൊപ്പം കമ്മീഷനും ആരോഗ്യ ഇന്‍ഷുറന്‍സും താമസവും നല‍്കുമെന്നും ആ‍ർടിഎ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.