എഎപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക ഭഗത് സിംഗിന്റെ ജന്മഗ്രാമത്തില്‍, മുഖ്യമന്ത്രിയുടെ ചിത്രവും മാറ്റും

എഎപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക ഭഗത് സിംഗിന്റെ ജന്മഗ്രാമത്തില്‍, മുഖ്യമന്ത്രിയുടെ ചിത്രവും മാറ്റും

ചണ്ഡിഗഡ്: വന്‍ അട്ടിമറിയോടെ പഞ്ചാബില്‍ പുതുചരിത്രം തീര്‍ത്ത ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക ഭഗത് സിംഗിന്റെ ജന്മഗ്രാമത്തില്‍. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ഓഫീസില്‍ ഇനി മുതല്‍ മുഖ്യമന്ത്രിയുടെ ചിത്രത്തിന് പകരം ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും ചിത്രമാകും സ്ഥാനം പിടിക്കുകയെന്നും അദേഹം പറഞ്ഞു.

ഭഗത് സിംഗിന്റെ ജന്മ ഗ്രാമമായ ഘട്ഘട് കലാം സത്യപ്രതിജ്ഞ വേദിയായി മാറുന്നതോടെ ശ്രദ്ധാകേന്ദ്രമായി മാറും. കോണ്‍ഗ്രസിനെ തച്ചു തകര്‍ത്താണ് എഎപി പഞ്ചാബില്‍ അധികാരം നേടിയത്. 91 സീറ്റാണ് എഎപി നേടിയത്. കോണ്‍ഗ്രസ് 17 സീറ്റില്‍ ഒതുങ്ങി. ശിരോമണി അാലിദള്‍ ആറ് സീറ്റും ബിജെപി-അമരീന്ദര്‍ സിംഗ് സഖ്യം രണ്ട് സീറ്റും നേടി. മുഖ്യമന്ത്രി ചരണ്‍ ജിത് ഛന്നി രണ്ട് സീറ്റിലും തോറ്റു. പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും തോറ്റവരില്‍ ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.