ഇസ്ലാമാബാദ്:അവിശ്വാസ പ്രമേയം വന്നതോടെ ഭരണത്തില്‍ നിന്ന് പുറത്താകുന്നത് ഒഴിവാക്കാന്‍ പ്രതിപക്ഷങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നയങ്ങളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമായ റെയ്ഡാണ് പോലീസ് നടത്തുന്നത്.പോലീസുമായി നടത്തിയ പിടിവലിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 19 നേതാക്കള്‍ ഇതുവരെ അറസ്റ്റിലായി.
പ്രധാന പ്രതിപക്ഷമായ പിപിപിയുടെ നേതാവും മുന്‍ പ്രസിഡന്റ് സര്‍ദാരിയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയെ മുഖ്യമായും ലക്ഷ്യമിട്ടാണ് ഇമ്രാന്‍ ഖാന്റെ നീക്കം. കഴിഞ്ഞ തവണ ഇലക്ഷന്‍ സമയത്ത് സൈന്യത്തെ ഉപയോഗിച്ച് സര്‍ദാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇമ്രാന്‍ ഖാന്റെ കിരാതവും ഏകാധിപത്യപരവുമായ നടപടിക്കെതിരെ പിഎംഎല്‍എന്‍ നേതാവ് മറിയം നവാസും രംഗത്തെത്തി.
അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഭരണകൂടമാണ് ഇമ്രാന്‍ ഖാന്റേതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സാമ്പത്തിക വാണിജ്യരംഗത്തും ഇമ്രാന്റെ നയങ്ങള്‍ രാജ്യത്തെ തകര്‍ത്തു; ഭീകരരുടെ കയ്യിലാണ് ഭരണമെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.പാര്‍ലമെന്റംഗങ്ങളുടെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സുകളിലെത്തി വന്‍ പോലീസ് സംഘമാണ് അറസ്റ്റ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കളിലൊരാളായ ഖ്വാജ സാദ് റഫീഖ്വി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.