ലക്‌നൗ: യുപിയുടെ മുഖം താനാണെന്ന് പ്രഖ്യാപിച്ചാണ് പ്രിയങ്ക ഗാന്ധി യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തുടങ്ങിയത്. പോസ്റ്ററുകളിലും ടിവി പരസ്യങ്ങളിലും പ്രിയങ്കയെ മാത്രം മുന്നില്‍ നിര്‍ത്തി. സ്ത്രീകളുടെ വന്‍തോതിലുള്ള ഒഴുക്ക് കോണ്‍ഗ്രസിലേക്ക് ഉണ്ടാകുമെന്നും പാര്‍ട്ടി തെറ്റിദ്ധരിച്ചു. എന്നാല്‍ യുപിയിലെ വോട്ട് കണക്കില്‍ വന്‍ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. ആകെ കോണ്‍ഗ്രസ് മത്സരിച്ചത് 399 സീറ്റിലായിരുന്നു. ഇതില്‍ 387 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായി. 12 പേര്‍ക്ക് മാത്രമാണ് ഡെപ്പോസിറ്റ് തിരികെ ലഭിക്കുക.
കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച മറ്റൊരു പാര്‍ട്ടി ബിഎസ്പിയാണ്. അവര്‍ ആകെയുള്ള 403 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. എന്നാല്‍ 290 സീറ്റുകളിലും അവര്‍ക്ക് പണം നഷ്ടമായി. ഒരുകാലത്ത് യുപിയില്‍ ഒറ്റയ്ക്ക് ഭരിച്ച മായാവതിയുടെ പാര്‍ട്ടിക്ക് ഇത്തവണ ഒരിടത്തും സാന്നിധ്യമാകാന്‍ പോലുമായില്ല. 376 സീറ്റുകളില്‍ മത്സരിച്ച് വന്‍ ജയം നേടിയ ബിജെപിക്ക് മൂന്നു സീറ്റുകളില്‍ കെട്ടിവച്ച പണം തിരികെ ലഭിക്കില്ല. 347 സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ എസ്പിക്ക് ആറിടത്താണ് പണം നഷ്ടമായത്.
കൗതുകരമായ മറ്റൊരു വസ്തുത ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരുടെ കാര്യത്തിലാണ്. ഈ രണ്ടു പാര്‍ട്ടികള്‍ക്കും ഒരിടത്തു പോലും കെട്ടിവച്ച പണം നഷ്ടമായില്ല. 27 സീറ്റുകളിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്ന് മത്സരിച്ചത്. 33 സീറ്റുകളില്‍ മത്സരിച്ച ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റിലും പണം നഷ്ടമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.