ദുബായ്: ദുബായ് മദീനത്ത് ജുമൈറയില്‍ നടക്കുന്ന 15 മത് ആർട് ദുബായ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഷെയ്ഖ് മന്‍സൂർ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
44 രാജ്യങ്ങളില്‍ നിന്നുളളവർ ആർട് ദുബായുടെ ഭാഗമാകുന്നുണ്ട്. വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ബന്ധം ശക്തമാകുന്നതിന് കലയ്ക്കുളള പങ്ക് നിർണായകമാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വിവിധ മേഖലയിലെ കലാവൈവിധ്യങ്ങളുടെയും കലാകാരന്മാരുടെയും സംഗമസ്ഥാനം കൂടിയാണ് ആർട് ദുബായ്. മധ്യകിഴക്കന്‍ തെക്കന്‍ ഏഷ്യയിലേയും ആഫ്രിക്കയിലേയും കലാകാരന്മാരാണ് 20222 ലെ ആർട് ദുബായുടെ സജീവ സാന്നിദ്ധ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.