അബുദബി എക്സ്പ്രസ് ബസ് സർവ്വീസ് ആരംഭിക്കുന്നു

അബുദബി എക്സ്പ്രസ് ബസ് സർവ്വീസ് ആരംഭിക്കുന്നു

അബുദബി: എമിറേറ്റില്‍ റാപിഡ് ബസ് സർവ്വീസായി അബുദബി എക്സ്പ്രസ് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതലായിരിക്കും സർവ്വീസ് ആരംഭിക്കുകയെന്ന് അബുദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ് പോർട്ട് സെന്‍റർ അറിയിച്ചു. എമിറേറ്റിലെ ഗതാഗതം സുഗമവും വേഗത്തിലുളളതുമാക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് റാപിഡ് ബസ് സർവ്വീസ് ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സർവ്വീസ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയേയും മുഹമ്മദ് ബിന്‍ സയ്യീദ് സിറ്റിയേയും ബന്ധിപ്പിച്ചുകൊണ്ടാണ് സർവ്വീസ്. 

രണ്ടാം ഘട്ടത്തില്‍ ഖലീഫ സിറ്റി,ബനിയാസ്, അല് ഷഹാമ,അല് ഫലാ മേഖലയില്‍ നിന്ന് അബുദബി സിറ്റിയിലേക്ക് നാല് വ്യത്യസ്ത റൂട്ടുകളിലൂടെ സർവ്വീസുണ്ടാകും. അലൈന്‍ മേഖലയിലെ അല് ഹിയാർ, അല് ഫഖാ, സ്വീഹന്‍, അല്‍ ഷിവായ്ബ്, നഹീല്, അബു സമ്ര, അല്‍ വിഖാന്‍, അല്‍ ക്വവാ തുടങ്ങിയിടങ്ങളെ ബന്ധപ്പെടുത്തി അഞ്ച് സർവ്വീസുകളുണ്ടാകും. 

ആഴ്ചയില്‍ 680 സർവ്വീസുകളാണ് നടത്തുക. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ അഞ്ച് മുതല് പുലർച്ചെ 1 മണിവരെയുമാണ് സർവ്വീസുണ്ടാവുക. ഏറ്റവും കുറഞ്ഞത് ഓരോ പത്ത് മിനിറ്റിലും ഏറ്റവും കൂടിയത് 25 മിനിറ്റ് ദൈർഘ്യത്തിലുമാണ് സർവ്വീസ് നടത്തുകയെന്നും ഐടിസി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.