ഒരു തക്കാളി ചെടിയിൽ നിന്ന് 1200 ലധികം ഫലങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഡഗ്ലസ് സ്മിത്ത്

ഒരു തക്കാളി ചെടിയിൽ നിന്ന് 1200 ലധികം ഫലങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഡഗ്ലസ്  സ്മിത്ത്

സാധാരണ ഒരു തക്കാളി ചെടിയിൽ നിന്ന് ലഭിക്കുന്നത് പത്തോ മുപ്പതോ തക്കാളികളാകും. എന്നാൽ മണ്ണറിഞ്ഞ് കൃഷി ചെയ്ത ഡഗ്ലസ് സ്മിത്തിന് തക്കാളി ചെടി നൽകിയത് കൈനിറയെ ഫലമാണ്. ഒരു ചെടിയിൽ നിന്ന് 1200 ലധികം തക്കാളികൾ സ്മിത്ത് വിളവെടുത്തത്.

തക്കാളി ചെടി കളിലൂടെ സ്മിത്തിനു ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമായി. ലോകമെമ്പാടുമുള്ള കൃഷി പ്രേമികളെ സന്തോഷിപ്പിച്ചു കൊണ്ട് സ്മിത്ത് ഈ നേട്ടം പ്രഖ്യാപിച്ചു.

കോവിഡ് മഹാമാരി മൂലം ലോക്കഡൗണിൽ ആയപ്പോൾ പലരും സ്വന്തമായി പുതിയ ജോലികൾ വളർത്തിയെടുക്കാൻ തുടങ്ങി. യുകെ കാരനായ ഡഗ്ലസ് സ്മിത്തിന് കോവിഡ് കാലം നൂതനമായ തോട്ടം രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമായിരുന്നു.

ലോക്ക് ഡൗൺ സമയത്ത് സ്മിത്ത് ഒരു തക്കാളി ചെടി വളർത്തി 2021 ഈ ചെടിയിൽ നിന്ന് മാത്രം 839 തക്കാളിയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 2022 മാർച്ച് വരെ ലഭിച്ചത് 1200 ലേറെ ഫലങ്ങളാണ്. ഇതിന് മുൻപും തന്റെ വീട്ടുമുറ്റത്തെ 21 അടി ഭീമാകാരമായ സൂര്യകാന്തി വളർത്തി സ്മിത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. കൂറ്റൻ സൂര്യഗാന്ധി അദ്ദേഹത്തിന്റെ വീടോളം ഉയരമുള്ളതായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.