വില 14999 രൂപ മുതൽ; പുതിയ മോഡലുകള്‍ ഇന്ത്യയിൽ അവതരിപ്പിച്ച് റിയല്‍മി

വില 14999 രൂപ മുതൽ; പുതിയ മോഡലുകള്‍ ഇന്ത്യയിൽ അവതരിപ്പിച്ച് റിയല്‍മി

റിയല്‍മി അവരുടെ 9 സീരീസിലേക്ക് രണ്ട് മോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ഡിസൈനും സവിശേഷതകളുമടങ്ങിയ റിയല്‍മി 9 എസ്.ഇ 5ജി, റിയല്‍മി 9 5ജി എന്നീ മോഡലുകളാണ് ലോഞ്ച് ചെയ്തത്
സ്റ്റാര്‍ലൈറ്റ് ടെക്സച്വര്‍ ഡിസൈന്‍ എന്ന് കമ്പനി വിളിക്കുന്ന പുത്തന്‍ രൂപത്തിലാണ് റിയല്‍മി റിയല്‍മി 9 എസ്.ഇ എന്ന മോഡല്‍ എത്തിയിരിക്കുന്നത്. റെനോ 6ന് സമാനമായ പിന്‍ ക്യാമറ ഹംപാണ് രൂപത്തില്‍ എടുത്തുപറയേണ്ടുന്ന മറ്റൊന്ന്.

6.6 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്‌.ഡി പ്ലസ് എല്‍.സി.ഡി HDR10 ഡിസ്‍പ്ലേയാണ് 9 എസ്.ഇക്ക്. 144Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്. സ്നാപ്ഡ്രാഗണിന്റെ മിഡ്റേഞ്ചിലെ ഏറ്റവും കരുത്തുറ്റ പ്രൊസസറായ 778G ആണ് ഫോണിന് കരുത്ത് പകരുന്നത്. 8ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും 5,000mAh ബാറ്ററിയും 30W അതിവേഗ ചാര്‍ജിങ് പിന്തുണയുമൊക്കെ ഫോണിലുണ്ട്.

48MP പ്രധാന കാമറ, 2MP വീതമുള്ള ബ്ലാക് ആന്‍ഡ് വൈറ്റ്, മാക്രോ സെന്‍സറുകളുമാണ് പിന്‍ ക്യാമറ വിശേഷങ്ങള്‍. 16MPയുടേതാണ് മുന്‍ ക്യാമറ. 9 എസ്.ഇക്ക് സമാനമായ ഡിസൈനാണ് 9 5ജിയിലും കമ്പനി പരീക്ഷിച്ചിരിക്കുന്നത്. 6.5 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്‌.ഡി പ്ലസ് എല്‍.സി.ഡി ഡിസ്‍പ്ലേ, അതിന് 90Hz വരെയുള്ള അഡാപ്റ്റീവ് റി​ഫ്രഷ് റേറ്റ് എന്നിവ നല്‍കിയിട്ടുണ്ട്. മീഡിയടെകിന്റെ ഡൈമന്‍സിറ്റി 810 എന്ന ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. കാമറ വിശേഷം 9 എസ്.ഇ 5ജിക്ക് സമാനമാണ്. 5,000mAh ബാറ്ററി 18 വാട്ട് അതിവേഗ ചാര്‍ജിങ് എന്നിവയും ഫോണിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.