'കടലിലോ കരയിലോ വീഴാം'; ഉപരോധം മറികടക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം വച്ച് റഷ്യയുടെ വിലപേശല്‍ വീണ്ടും

'കടലിലോ കരയിലോ വീഴാം'; ഉപരോധം മറികടക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം വച്ച് റഷ്യയുടെ വിലപേശല്‍ വീണ്ടും

മോസ്‌കോ: ഉക്രെയ്ന്‍ അധിനിവേശ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) തകരാന്‍ ഇടയാക്കുമെന്ന മുന്നറിപ്പുമായി വീണ്ടും റഷ്യ.

ഉപരോധം ബഹിരാകാശ നിലയത്തിന് സേവനം നല്‍കുന്ന റഷ്യന്‍ ബഹിരാകാശ വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ തലവന്‍ ദിമിത്രി റോഗോസിന്‍ മുന്നറിയിപ്പു നല്‍കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ അമേരിക്ക റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോഴും സമാന മുന്നറിയിപ്പ് റോഗോസിന്‍ നല്‍കിയിരുന്നു.

ഉപരോധം തുടരുന്നത് റഷ്യന്‍ ബഹിരാകാശ വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തു മൂലം നിലയത്തെ നിശ്ചിത ഭ്രമണപഥത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്റ്റേഷന്റെ റഷ്യന്‍ ഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. 500 ടണ്‍ ഭാരമുള്ള നിലയം കടലിലോ കരയിലോ വീഴാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഉപരോധം പിന്‍വലിക്കണമെന്നാണ് റോഗോസിന്റെ ആവശ്യം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള റഷ്യന്‍ സഹകരണം വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഓര്‍മിപ്പിച്ച് റഷ്യന്‍ ബഹിരാകാശ ഏജന്‍സി തലവന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ബഹിരാകാശ പദ്ധതികളിലുള്‍പ്പെടെ സഹകരണം അവസാനിപ്പിച്ചാല്‍ ഐഎസ്എസിനെ ആരു രക്ഷിക്കുമെന്നാണ് റോഗോസിന്‍ ചോദിച്ചത്.

അഞ്ഞൂറ് ടണ്‍ ഭാരമുള്ള ഇത് ഇന്ത്യയിലോ ചൈനയിലോ വീഴാനുനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ അമേരിക്കയിലും ഐഎസ്എസ് പതിക്കാമെന്നും റോഗോസിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഉപരോധം ഒഴിവാക്കി കിട്ടാനുള്ള റഷ്യന്‍ തന്ത്രങ്ങളുടെ ഭാഗമാണ് എന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.