ഡ്രോണുകള്‍ വഴി പെട്രോള്‍ ബോംബ് വര്‍ഷിച്ച് ഉക്രെയ്ന്‍; അപ്രതീക്ഷിത തന്ത്രം ചെറുക്കാനാകാതെ റഷ്യന്‍ സേന

  ഡ്രോണുകള്‍ വഴി പെട്രോള്‍ ബോംബ് വര്‍ഷിച്ച് ഉക്രെയ്ന്‍; അപ്രതീക്ഷിത തന്ത്രം ചെറുക്കാനാകാതെ  റഷ്യന്‍ സേന


കീവ്: ഡ്രോണുകളില്‍ നിന്ന് പെട്രോള്‍ ബോംബ് വര്‍ഷിച്ച് ഉക്രെയ്്ന്‍ സൈനികരും പൗരന്മാരും റഷ്യന്‍ സേനയ്ക്കു വന്‍ നാശമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ സജീവമായ ഉക്രെയ്നിയന്‍ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സ് ആണ് ഡ്രോണുകളില്‍ പുതിയ പരീക്ഷണം നടത്തിയത്. പെട്രോള്‍ ബോംബുകളുമായി സഞ്ചരിക്കുന്ന ഡ്രോണുകളുടെ ചിത്രം റോയിട്ടേഴ്സ്് പുറത്തുവിട്ടു.

റഷ്യന്‍ സൈന്യവുമായി പോരാട്ടം രൂക്ഷമായ കിഴക്കന്‍ നഗരമായ ഒഡേസയില്‍ ഉള്‍പ്പെടെ പെട്രോള്‍ ബോംബുകള്‍ വ്യാപകമായി പ്രയോഗിക്കുന്നത് ഡ്രോണുകളില്‍ നിന്നാണ് .ഡ്രോണുകളുടെ അടിയില്‍ മദ്ധ്യത്തിലായി ഒരു കണ്‍സോള്‍ ഘടിപ്പിച്ചാണ് ബിയര്‍ ബോട്ടിലുകള്‍ സ്ഥാപിച്ചിട്ടുളളത്. ലക്ഷ്യം മനസിലാക്കിയാല്‍ റിമോട്ട് ഉപയോഗിച്ച് താഴേക്ക് വീഴ്ത്താനും വീഴ്ചയുടെ ആഘാതത്തില്‍ പൊട്ടിത്തെറിയുണ്ടാക്കാനും കഴിയും.

സാദ്ധ്യമായ വിധത്തില്‍ കൈക്കരുത്തും ബുദ്ധിയും സാങ്കേതികത വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി പൊരുതുകയാണ് ഉക്രെയ്നികള്‍.നിരായുധരായി നില്‍ക്കുന്നതിലും ഭേദമാണ് പെട്രോള്‍ ബോംബുകളെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസിലാക്കി. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും ഇവരുടെ പോരാട്ടവീര്യം തളരുന്നില്ല. അവിടെയാണ് പെട്രോള്‍ ബോംബുകള്‍ ഇവര്‍ക്ക് ടാങ്കുകളെക്കാള്‍ വലിയ പ്രതിരോധമാകുന്നതും.അപ്രതീക്ഷിത തന്ത്രം ചെറുക്കാനാകാതെ വശം കെടുന്നു റഷ്യന്‍ സേന.

റഷ്യന്‍ സേനയ്ക്കെതിരായ പോരാട്ടത്തില്‍ ഉക്രെയ്നിലെ സാധാരണക്കാരുടെ പ്രധാന ആയുധമായിരുന്നു ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് തിരിയിട്ട നാടന്‍ പെട്രോള്‍ ബോംബുകള്‍. ഇത്തരം പെട്രോള്‍ ബോംബുകളുമായി റഷ്യന്‍ സേനയെ എതിരിടുന്ന ഉക്രെയ്ന്‍ യുവാക്കളുടെയും ജനങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും യുദ്ധത്തിന്റെ ആദ്യനാളുകളില്‍ തന്നെ ലോകശ്രദ്ധ നേടിയിരുന്നു.

അപ്രതീക്ഷിതമായി റഷ്യന്‍ സേനയും ടാങ്കുകളും ഇരച്ചെത്തിയപ്പോള്‍ അവരെ ഭയപ്പെടുത്താന്‍ ഇവര്‍ക്ക് തുണയായതും ആയിരക്കണക്കിന് പെട്രോള്‍ ബോംബുകളാണ്. റഷ്യന്‍ സേനയുടെ മുന്നേറ്റം അല്‍പമെങ്കിലും തടയാനും പതുക്കെയാക്കാനും ഇത്തരം നാടന്‍ ബോംബ് പ്രയോഗം സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.'മോളോട്ടോവ് കോക്ക്‌ടെയില്‍' എന്ന ഓമനപ്പേരുമുണ്ട് ഈ നാടന്‍ ബോംബിന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.