ബൈഡന് അഭിനന്ദനവുമായി ചൈന

ബൈഡന്  അഭിനന്ദനവുമായി ചൈന

ബെയ്‌ജിങ്‌ : യുഎസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ ചൈന അഭിനന്ദിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ ബൈഡനെ അഭിനന്ദിച്ച സർക്കാരുകളുടെ കൂട്ടത്തിൽ നിന്ന് ചൈനയും റഷ്യയും മാറി നിന്നിരുന്നു.

അമേരിക്കൻ ജനതയുടെ തിരഞ്ഞെടുപ്പിനെ ഞങ്ങൾ മാനിക്കുന്നു. മിസ്റ്റർ ബൈഡനും മിസ് ഹാരിസിനും ഞങ്ങൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു, ” ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പതിവ് പത്ര സമ്മേളനത്തിൽ ഇപ്രകാരം അറിയിച്ചു .

അടുത്ത ജനുവരി വരെ അധികാരത്തിൽ തുടരുന്ന ട്രംപിനെ എതിർക്കാൻ ചൈന ഒട്ടും ആഗ്രഹിക്കുന്നില്ല എന്നതാകാം താമസിച്ചുള്ള ഈ അഭിന്ദനത്തിനു കാരണം. സാങ്കേതികവിദ്യ, വ്യാപാരം എന്നിവ മുതൽ ഹോങ്കോംഗ്, കൊറോണ വൈറസ് വരെയുള്ള തർക്കങ്ങളിൽ ചൈനയും അമേരിക്കയും കൊമ്പുകോർത്തു . ഇതിനെത്തുടർന്ന് ട്രം പ് ഭരണകൂടം ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

നിരവധി സ്വിംഗ് സ്റ്റേറ്റുകളിലെ വോട്ടെണ്ണലിനുശേഷം ബൈഡന്റെ വിജയം ഉറപ്പായ അവസരത്തിൽ നിരവധി ലോകരാജ്യങ്ങൾ ബൈഡനു അഭിനന്ദനങ്ങൾ അർപ്പിച്ചു, പക്ഷെ ചൈനയുടെയും റഷ്യയുടെയും നേതാക്കൾ ഇതിൽ നിന്നും വിട്ടുനിന്നു. പക്ഷേ 2016 ൽ അമേരിക്കൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേദിവസം തന്നെ ട്രംപിനെ ചൈനീസ് പ്രസിഡണ്ട് സിൻ ജിൻ പിംഗ് അഭിനന്ദിച്ചിരുന്നു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.