മലപ്പുറം: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഐഎസ് അംഗം നജീബ് അൽഹിന്ദി (23) പൊന്മളയിൽ നിന്ന് അഞ്ചു വർഷം മുൻപ് കാണാതായ എംടെക് വിദ്യാർഥിയാണെന്നു സംശയം. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റേതാണെങ്കിലും കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു.
പൊന്മള സ്വദേശി നജീബിനെ കാണാനില്ലെന്നു കാണിച്ച് 2017ൽ മാതാവ് മലപ്പുറം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെല്ലൂർ കോളജിൽ എംടെക് വിദ്യാർഥിയായിരുന്ന നജീബിന് കാണാതാകുമ്പോൾ 23 വയസായിരുന്നു പ്രായം. കോളജിൽനിന്ന് കാണാതായെന്നായിരുന്നു പരാതി.
എന്നാൽ ഇയാൾക്കെതിരെ എൻഐഎ അന്വേഷണം നടക്കുന്നുവെന്നറിഞ്ഞതിനെത്തുടർന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഇയാൾ ഐഎസിൽ ചേർന്നതായും നേരത്തേ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോൾ വീണ്ടും ഐഎസ് മുഖപത്രത്തിൽ വന്നതെന്നാണ് നിഗമനം.
2016 ൽ ജെഎൻയുവിൽനിന്ന് കാണാതായ നജീബ് എന്ന മറ്റൊരാൾക്കുവേണ്ടി വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തെ പൊന്മള സ്വദേശിക്കു വേണ്ടിയായുള്ള പ്രക്ഷോഭമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹ്യ മാധ്യമ പ്രചാരണവുമുണ്ട്.
ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഇയാളെ ക്യാംപസിൽ എബിവിപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തെത്തുടർന്ന് കാണാതായത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.