ഇഡി മാതൃകയില്‍ കേരളത്തിനും സ്വന്തമായി അന്വേഷണ ഏജന്‍സി; ഇനി വേണ്ടത് മന്ത്രിസഭയുടെ അനുമതി

ഇഡി മാതൃകയില്‍ കേരളത്തിനും സ്വന്തമായി അന്വേഷണ ഏജന്‍സി; ഇനി വേണ്ടത് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ ഏജന്‍സി വരുന്നു. കേന്ദ്ര ഏജന്‍സിയായ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാതൃകയിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുക. ഇക്കണോമിക് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ് എന്നാണ് പുതിയ അന്വേഷണ ഏജന്‍സിയുടെ പേര്. പുതിയ അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഇനി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കണം.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇഡിയും കസ്റ്റംസും സംസ്ഥാനത്ത് അന്വേഷണം ഊര്‍ജിതമാക്കിയ സമയത്താണ് സംസ്ഥാനം സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം വേണം എന്ന ആലോചനയിലെത്തിയത്. സംസ്ഥാന പോലീസ് നല്‍കിയ ശുപാര്‍ശ വിവിധ ഘട്ടങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമരൂപത്തില്‍ എത്തിയത്. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്.

ക്രൈംബ്രാഞ്ചിന് കീഴിലാണ് തത്കാലം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുക. പിന്നീട് ഇത് സ്വതന്ത്ര വിഭാഗമാകും. ജില്ലാ തലങ്ങളില്‍ ഡിവൈഎസ്പിമാരുടെ ചുമതലയില്‍ സെല്ലുകള്‍. റേഞ്ച് അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്കാകും ചുമതല. പോലീസ് ആസ്ഥാനത്ത് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടമുണ്ടാകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കീഴിലാണ് പുതിയ അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് അനേഷിക്കുക. അന്തര്‍ സംസ്ഥാന രാജ്യാന്തര ബന്ധമുള്ള കേസുകളും അന്വേഷിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.