ഉക്രെയ്ന്‍ സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് റഷ്യന്‍ സൈനികരുടെ വെടിയേറ്റ് ദാരുണാന്ത്യം

ഉക്രെയ്ന്‍ സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് റഷ്യന്‍ സൈനികരുടെ വെടിയേറ്റ് ദാരുണാന്ത്യം

കീവ്: റഷ്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഉക്രെയ്ന്‍ യുദ്ധഭൂമിയിലെ സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. ഉക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ പലരും പ്രാണനും കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ വലേറിയ മക്‌സെറ്റ്‌സ്‌ക എന്ന യുവതി അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു.

മെഡിക്കല്‍ പ്രൊഫഷണലായ വലേറിയ പ്രദേശവാസികളെ സഹായിക്കാന്‍ വേണ്ടിയാണ് ഉക്രെയ്‌നില്‍ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ രോഗിയായ അമ്മയുടെ മരുന്ന് തീര്‍ന്നതോടെ വലേറിയ രാജ്യം വിടാന്‍ നിര്‍ബന്ധിതയായി. അമ്മയുമൊത്ത് രാജ്യം വിടുമ്പോള്‍ റഷ്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് വലേറിയ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഇവര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവളുടെ അമ്മയും ഡ്രൈവറും വാഹനത്തില്‍ മരിച്ചുകിടക്കുന്നുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം രൂക്ഷമായ കീവിന് പുറത്തുള്ള ഗ്രാമത്തിലാണ് ഇവര്‍ക്ക് വെടിയേറ്റത്. വലേരിയ മക്‌സെറ്റ്‌സ്‌ക ജനിച്ചതും വളര്‍ന്നതും ഡൊനെറ്റ്‌സ്‌കിലാണ്. യുദ്ധം തുടങ്ങിയപ്പോള്‍ ജനങ്ങളെ സേവിക്കാനായി കീവിലേക്ക് മാറുകയായിരുന്നു.

31 കാരിയായ വലേരിയ മക്‌സെറ്റ്‌സ്‌ക മരിക്കുന്നതിന് മുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റുമായി (യു.എസ്.എ.ഐ.ഡി) ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 'ധീരയായ യുവതി' എന്നാണ് സാമന്ത പവര്‍ വലേരിയ മക്‌സെറ്റ്‌സ്‌കയെ വിശേഷിപ്പിച്ചത്. അവര്‍ക്ക് റഷ്യയുടെ അധിനിവേശം തുടങ്ങിയപ്പോള്‍ വേണമെങ്കില്‍ രാജ്യം വിടാമായിരുന്നു. എന്നാല്‍ അവര്‍ മറ്റുള്ളവരെ സഹായിക്കാനായി ഇവിടെ തുടരുകയായിരുന്നു. അവരുടെ മരണത്തില്‍ അതിനായി വേദനിക്കുന്നതിനോടൊപ്പം അവരെ കുറിച്ച് അഭിമാനിക്കുന്നുവെന്നും യു.എസ്.എ.ഐ.ഡി അഡ്മിനിസ്ട്രേറ്റര്‍ ഓര്‍മിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 24 നാണ് റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം തുടങ്ങിയത്. യുദ്ധം തുടങ്ങിയത് മുതല്‍ ലക്ഷോപലക്ഷം പേരാണ് അഭയാര്‍ഥികളായത്. ഇതിന് പുറമെ സാധാരണക്കാര്‍ ഉള്‍പ്പെട നിരവധി സാധാരണക്കാരും മരിച്ചു വീണു. അതിനിടെ, ഇതുവരെ 12,000-ത്തിലധികം റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.