കീവ്: ഉക്രെയ്നിലെ ഇന്ത്യ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. ഉക്രെയ്നില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഉക്രെയ്നിലെ സ്ഥിതി അതിവേഗം മോശമാവുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ആക്രമണം കടുക്കുകയാണ്. ഇതിനാല്‍ താല്‍ക്കാലികമായി എംബസി പോളണ്ടിലേക്ക് മാറ്റുകയാണെന്ന് വിദേശാര്യമന്ത്രാലയം വ്യക്തമാക്കി.
ഉക്രെയ്നിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം ഉക്രെയ്നിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതിന് പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്.
ഫെബ്രുവരി 24ന് റഷ്യ ഉക്രെയ്നില്‍ അധിനിവേശം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഓപ്പറേഷന്‍ ഗംഗയെന്ന പേരില്‍ നടത്തിയ പ്രത്യേക മിഷനിലൂടെ മുഴുവന്‍ പൗരന്‍മാരേയും ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന് പിന്നാലെയാണ് എംബസിയുടെ മാറ്റം പ്രഖ്യാപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.