ഉക്രെയ്ന്‍ സൈനികരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മെഡല്‍ നല്‍കി സെലന്‍സ്‌കി; സെല്‍ഫിയെടുത്ത് മടക്കം

 ഉക്രെയ്ന്‍ സൈനികരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മെഡല്‍ നല്‍കി സെലന്‍സ്‌കി; സെല്‍ഫിയെടുത്ത് മടക്കം

കീവ്: യുദ്ധത്തില്‍ പരിക്കേറ്റ ഉക്രെയ്ന്‍ സൈനികരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി അവരുടെ ധീര സേവനത്തിനുള്ള രാജ്യത്തിന്റെ ആദര സൂചകമായി മെഡലുകള്‍ സമ്മാനിച്ചു. ചികിത്സയില്‍ കഴിയുന്ന സുരക്ഷാ സൈനികരുമായി ഉക്രെയ്ന്‍ പ്രസിഡന്റ് സംസാരിക്കുന്നതിന്റെയും സെല്‍ഫി എടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു.

പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത 106 സൈനികരുടെ പേരില്‍ സെലെന്‍സ്‌കി മെഡലുകള്‍ നല്‍കി. 17 എണ്ണമാണ് മരണാനന്തര ബഹുമതി.'സുഹൃത്തുക്കളേ, ഉടന്‍ സുഖം പ്രാപിക്കുക. നിങ്ങളുടെ ഡിസ്ചാര്‍ജ് സമയത്ത് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും നല്ല സമ്മാനം നമ്മുടെ വിജയമായിരിക്കുമെന്ന് വിശ്വസിക്കുന്നു.'- സെലെന്‍സ്‌കി സൈനികരോട് പറഞ്ഞു.

ഉക്രെയ്ന്‍ സൈനികരായ 1,300 പേര്‍ ഇതിനോടകം റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം സെലെന്‍സ്‌കി അറിയിച്ചിരുന്നു. ഫെബ്രുവരി 24ന് റഷ്യ യുദ്ധം പ്രഖ്യാപിച്ച് ഇതു വരെ സാധാരണക്കാരുള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.