100 പേർക്ക് വരണമാല്യം, സമൂഹവിവാഹത്തിന് വേദിയായി എക്സ്പോ 2020

100 പേർക്ക് വരണമാല്യം, സമൂഹവിവാഹത്തിന് വേദിയായി എക്സ്പോ 2020

ദുബായ്: സമൂഹ വിവാഹത്തിന് വേദിയായി എക്സ്പോ 2020. ആഭ്യന്തരമന്ത്രാലയത്തിന്‍റേയും ഫസ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടിന്‍റേയും സഹകരണത്തോടെയാണ് 100 പേരുടെ വിവാഹം നടന്നത്. ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സൈയ്ഫ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേർന്നു. 100 വരന്മാരാണ് യുഎഇ പവലിയന്‍ അടുത്തുളള ഗായത് ട്രെയിലില്‍ എത്തിയത്.

രാജ്യത്തിന്‍റെ സാമൂഹിക സാംസ്കാരിക മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ടാണ് സമൂഹവിവാഹമുള്‍പ്പടെയുളള കാര്യങ്ങള്‍ക്ക് ഫസ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് മുന്കൈയ്യെടുക്കുന്നത്. വധൂവരന്മാർക്ക് അവരുടെ ജീവിതം ആരംഭിക്കുന്നതിനായി വിലയേറിയ സമ്മാനങ്ങളും മന്ത്രാലയം നല്കി. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി യുഎഇയുടെ പാരമ്പര്യകലാസംഗീത പരിപാടികളും ഒരുക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.