ഉക്രെയ്‌ന് വേണ്ടി പോരാടാന്‍ ബ്രിട്ടീഷ് പോരാളികളും; കൈവശമുള്ളത് രണ്ടാം ലോകമഹായുദ്ധത്തിലെ യന്ത്രത്തോക്കുകള്‍

ഉക്രെയ്‌ന് വേണ്ടി പോരാടാന്‍ ബ്രിട്ടീഷ് പോരാളികളും; കൈവശമുള്ളത് രണ്ടാം ലോകമഹായുദ്ധത്തിലെ യന്ത്രത്തോക്കുകള്‍

കീവ് : റഷ്യയ്ക്കെതിരെ പോരാട്ടം നടത്താന്‍ ബ്രിട്ടീഷ് പോരാളികളും ഉക്രെയ്‌നിലെത്തി. എക്‌സ് സര്‍വീസുകാരും സൈനിക വിദഗ്ദ്ധര്‍ അല്ലാത്തവരുമുള്‍പ്പടെ 400 ഓളം പോരാളികളാണ് ബ്രിട്ടണില്‍ നിന്ന് ഇത് വരെ ഉക്രെയ്‌നിനായി പോരാടാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

കീവില്‍ ഒന്നാം ലോക മഹായുദ്ധത്തിലേതിന് സമാനമായ ട്രെഞ്ചുകളൊരുക്കിയാണ് റഷ്യയോട് ഏറ്റ് മുട്ടാനായി ഇവര്‍ തയാറെടുക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ സോവിയറ്റ് നിര്‍മിത യന്ത്രത്തോക്കുകളുമായാണ് ഇവരെത്തിയിരിക്കുന്നത്. 1943 ല്‍ നിര്‍മിച്ച ഡിപി - 28 ഉള്‍പ്പടെയുള്ള യന്ത്രത്തോക്കുകള്‍ ബ്രിട്ടീഷ് പോരാളികളുടെ കൈവശമുണ്ട്.

റഷ്യന്‍ സൈനികരുടെ വരവും കാത്ത് ഞങ്ങള്‍ നില്‍ക്കുകയാണെന്നും കീവിലെത്തുന്ന റഷ്യന്‍ സൈന്യം ശക്തമായ ആക്രമണം നേരിടുമെന്നും അവര്‍ പറയുന്നു. ഇത് എല്ലാവരുടെയും യുദ്ധമാണ്. ഉക്രെയ്‌ന് വേണ്ടി മരണം വരെ പോരാടുമെന്നും ബ്രിട്ടീഷ് പോരാളികള്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.