ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷങ്ങൾ വിപുലമായി കൊണ്ടാടി

ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷങ്ങൾ വിപുലമായി കൊണ്ടാടി

ചിക്കാഗോ: മലയാളി അസോസിയേഷൻ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ വിമൻസ് ഡേ ആഘോഷങ്ങൾ 'ബാലൻസ് ഫോർ ബെറ്റർ' എന്ന പേരിൽ നടത്തപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിമൻസ് ഫോറം കോർഡിനേറ്റർസ് ആയ ഡോ റോസ് വടകര, ഷൈനി തോമസ്, ഡോ സ്വർണം ചിറമേൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ മലയാളി അസോസിയേഷൻ വനിതകൾക്ക് നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായിട്ടാണ് ഈ ഭരണസമിതിയുടെ എക്സിക്യൂട്ടീവിലും ബോർഡിലുമായി ഇത്രയധികം വനിതകൾ ഉള്ളതെന്നും വിമൻസ് ഫോറം കോഡിനേറ്റെർസ്സിനെക്കൊണ്ട്‌ തന്നെ വനിതാ ദിനം ഉദ്ഘാടനം ചെയിച്ചത്‌ എന്നും അധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് ജോഷി വള്ളിക്കളം ചൂണ്ടിക്കാട്ടി.


അമിത ഹെൽത്ത് ഹോളി ഫാമിലി ഹോസ്പിറ്റൽ സീനിയർ എക്സിക്യൂട്ടീവ് ആയ ഷിജി അലക്സ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന പ്രമേയമായ 'ബ്രേക്ക് ദി ബയസ്' എന്ന വിഷയത്തെ ആസ്പദമാക്കി വനിതാദിന സന്ദേശം നൽകി.


സ്ത്രീകൾ തന്നെ പ്രബുദ്ധരായിക്കൊണ്ട്‌ സ്വയം തീരുമാനമെടുത്ത് എങ്ങനെയാണ് മുന്നോട്ട് വരേണ്ടത് എന്ന് സ്വന്തം ജീവിതത്തിലെ തന്നെ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ച് സംസാരിച്ചു. ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള വനിതാഡോക്ടർമാരെ ചടങ്ങിൽവച്ച് ആദരിച്ചു. 

വിമൻസ് ഫോറം കോർഡിനേറ്ററായ ഡോ റോസ് വടകര സ്വാഗതവും ഡോ സ്വർണം ചിറമേൽ കൃതജ്ഞതയും അർപ്പിച്ചു. ജോയിൻ സെക്രട്ടറി ഡോ സിബിൾ ഫിലിപ്പ് മീറ്റിങ്ങിന്റെ അവതാരിക ആയിരുന്നു. സെറാഫിൻ ബിനോയ് ഇന്ത്യൻ നാഷണൽ ആന്തവും അലോന ജോർജ് അമേരിക്കൻ നാഷണൽ ആന്തവും ആലപിച്ചു.

വനിതകൾക്കായി അന്നേ ദിവസം പാചകറാണി മത്സരങ്ങൾ നടത്തി. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി. തുടർന്ന് വനിതകൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. 


ശാന്തി ജയ്സൻ, മെർലിൻ ജോസ്, ജോബ് മോൻ മാത്യു, ജെസി തരിയത്ത് ആൻഡ് ടീം എന്നിവരുടെ ഗാനങ്ങൾ ശ്രുതിമധുരമായിരുന്നു. സാറ അനിൽ കോഡിനേറ്റ് ചെയ്ത 25 ലധികം പേർ പങ്കെടുത്ത ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നടത്തിയ ഇന്ത്യൻ ഫാഷൻ എക്സ്പ്രസ്സ് ഡാൻസ് വളരെ ശ്രദ്ധേയമായി. സൂസൻ എബ്രഹാം, മാനസി, ശ്രീദേവി പണ്ടാല ആൻഡ് ടീം എന്നിവരുടെ ഡാൻസ് പരിപാടിക്ക് മോടി കൂട്ടി.

അന്നെ ദിവസം നടത്തിയ റാഫിൾ ഡ്രോയിൽ ഡോ റോസ് വടകര സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ ആപ്പിൾ വാച്ച് ഡോ ഏലിക്കുട്ടി ജോസഫ്, രണ്ടാം സമ്മാനം ബട്ടൺ ഹൗസ് സ്പോൺസർ ചെയ്ത സാരി ജിജോ പൂത്തറ, മൂന്നാം സമ്മാനമായ ചിക്കാഗോ മലയാളി അസോസിയേഷൻ സ്പോൺസർ ചെയ്ത ജ്വല്ലറി ഡോ സിയ പുതുമന എന്നിവർ കരസ്ഥമാക്കി.

സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ്, ജോയിൻ ട്രഷറർ വിവീഷ് ജേക്കബ് വിമൻസ് ഫോറം കമ്മറ്റി മെമ്പേഴ്സ് ആയ സൂസൻ ചാക്കോ, സാറ അനിൽ, ജൂബി വള്ളിക്കളം എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.