ഐന്‍ ദുബായ് താല്ക്കാലികമായി അടച്ചു

ഐന്‍ ദുബായ് താല്ക്കാലികമായി അടച്ചു

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐന്‍ ദുബായ് ഇനി റമദാന്‍ കാലത്തിന് ശേഷമായിരിക്കും സന്ദർശകരെ സ്വീകരിക്കുക. ഇദുല്‍ ഫിത്തർ വാരത്തോട് അനുബന്ധിച്ച് ഐന്‍ ദുബായ് വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ വെബ്സൈറ്റില്‍ അറിയിച്ചിട്ടുളളത്. 

സന്ദർശകർക്ക് മികച്ച അനുഭവം നല്കാനും പുതിയ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുമായി ഒരു ഇടവേളയിലേക്ക് പോവുകയാണ്. റമദാന്‍ മാസത്തിന് ശേഷം ഈദുല്‍ ഫിത്തർ വാരാന്ത്യത്തോട് അനുബന്ധിച്ച് വീണ്ടും സന്ദർശകരെ സ്വീകരിച്ച് തുടങ്ങുമെന്ന് വെബ്സൈറ്റിലെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ബ്ലൂ വാട്ടർ ഐലന്‍റിലെ പുതിയ ആകർഷണമായ ഐന്‍ ദുബായ് കഴിഞ്ഞ ഒക്ടോബർ 21 നാണ് പ്രവർത്തനം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.