ദുബായില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ്

ദുബായില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ്

ദുബായ്: കോവിഡ് കാലത്തിന് ശേഷം പ്രതാപത്തിലേക്ക് നീങ്ങുകയാണ് ദുബായ്. മേഖലയിലെ റിയല്‍ എസ്റ്റേറ്റ് വിപണി കഴിഞ്ഞ ഫെബ്രുവരിയില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തി. ദീർഘ കാല നിക്ഷേപം മുന്നില്‍ കണ്ടുകൊണ്ട് പലരും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുയാണെന്നാണ് റിപ്പോർട്ടുകള്‍.

ദ വാലുസ്ട്രാറ്റ് പ്രൈസ് ഇന്ഡക്സ് 78.1 പോയിന്‍റിലെത്തിയെന്നാണ് കണക്കുകള്‍. വില്ലകളുടെ വില്പനയില്‍ 2.1 ശതമാനം വളർച്ചയും അപാട്മെന്‍റുകളുടെ വില്പനയില്‍ 0.5 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. വരും മാസങ്ങളിലും ഇതില്‍ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്. 

മെയ്ഡാന്‍ വണ്‍, ബിസിനസ് ബെ, ദുബായ് ക്രീക്ക് ഹാർബർ, ജുമൈറ വില്ലേജ് എന്നിവയാണ് ഏറ്റവും അധികം വില്പന രേഖപ്പെടുത്തിയ മേഖലകള്‍. ദമാക് ലഗൂണ്‍സ്, അല്‍ ഫുർജാന്‍, ജുമൈറ വില്ലേജ്, ബിസിനസ് ബെ, ദുബായ് മറീന തുടങ്ങിയവയാണ് ഏറ്റവും അധികം ആവശ്യക്കാരുളള അപാ‍ട്മെന്‍റുകളും വില്ലകളും. വരും മാസങ്ങളിലും ഇതേ രീതിയിലുളള വില്‍പന നടക്കുമെന്നുളള സൂചനയാണ് വിപണി നല്‍കുന്നതെന്ന് ഈ രംഗത്തുളളവ‍ർ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.