പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം പാദ സെമി ഫൈനല്‍ ഇന്നു നടക്കും. വൈകിട്ട് 7.30 മുതല്‍ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പുര്‍ എഫ്സിയെ നേരിടും. ഒന്നാംപാദത്തില്‍ 1-0 ത്തിനു ജയിച്ച ബ്ലാസ്റ്റേഴ്സിന് ഫൈനലില്‍ കടക്കാന്‍ സമനില മാത്രം മതി. 2014 ലും 2016 ലും ഫൈനലില്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് ഇതുവരെ കിരീടത്തില്‍ മുത്തമിടാനായില്ല.
എട്ടാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് തിലക് മൈതാന്‍ സ്റ്റേഡിയം. ലീഗ് റൗണ്ടില്‍ ബംഗളുരു എഫ്സിക്കു മാത്രമേ ഇവിടെ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാനായുള്ളു. ടീമില്‍ കോവിഡ് വൈറസ് വ്യാപനമുണ്ടായി 18 ദിവസത്തെ ഇടവേളയ്ക്കു ശേഷം കളിച്ച മത്സരത്തിലാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. ഫൈനലിലേക്ക് ബ്ലാസേ്റ്റഴ്സിന് ശേഷിക്കുന്നത് ഒരു സമനിലയുടെ അകലം മാത്രമാണ്. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഒന്നാംപാദത്തില്‍ സഹല്‍ അബ്ദുള്‍ സഹദ് നേടിയ ഗോളിലാണു ബ്ലാസ്റ്റേഴ്സ് ജയിച്ചത്.
തിലക് മൈതാനില്‍ സമനില സ്വന്തമാക്കിയാല്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം വട്ടം ഐഎസ്എല്‍ ഫൈനലില്‍ കളിക്കും. സമനിലയ്ക്കു വേണ്ടിയല്ല ജയിക്കാനാണു കളിക്കുന്നതെന്നു കോച്ച് ഇവാന്‍ വുകുമാനോവിച് വ്യക്തമാക്കി. തന്റെ ശിഷ്യന്‍മാര്‍ ഒന്നാം പാദത്തിലെ ജയം ഓര്‍ത്തല്ല കളിക്കാനിറങ്ങുന്നതെന്നും വുക്കുമാനോവിച്ച് പറഞ്ഞു. കൊച്ചിയിലും കോഴിക്കോടും ആരാധകര്‍ക്കായി ബ്ലാസ്‌റ്റേഴ്‌സ് വലിയ സ്‌ക്രീനില്‍ ഫാന്‍ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.