വത്തിക്കാന്‍ സിറ്റി:യുദ്ധ ഇരകളോടും അഭയാര്‍ത്ഥികളോടുമുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ട്് ഉക്രെയ്നിലേക്ക് വീണ്ടും പ്രത്യേക പ്രതിനിധിയായി കര്‍ദ്ദിനാളിനെ അയച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ മാനവ വികസന ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ മിഖായേല്‍ സെര്‍ണിയാണ് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കിക്കു ശേഷം മാര്‍പാപ്പയുടെ സന്ദേശവുമായെത്തുന്നതെന്ന് വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.
സ്ലൊവാക്യയുമായുളള അതിര്‍ത്തി മേഖലയിലാണ് ബുധനാഴ്ച ജെസ്യൂട്ട് കര്‍ദ്ദിനാള്‍ ആദ്യം എത്തുകയെന്നും അവിടെ അദ്ദേഹം പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും മറ്റിയോ ബ്രൂണി പറഞ്ഞു.യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരെ മാര്‍പാപ്പ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണെ സന്ദേശം കര്‍ദ്ദിനാള്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.സ്ലൊവാക്യന്‍ പ്രധാനമന്ത്രി എഡ്വാര്‍ഡ് ഹേഗറുമായും മാര്‍പ്പാപ്പ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഉക്രെയ്നില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്ലൊവാക്യ ചെയ്തു കൊടുക്കുന്ന സേവനങ്ങളും സൗകര്യങ്ങളും ചോദിച്ചറിഞ്ഞു.കര്‍ദിനാള്‍ സെര്‍ണി നേരത്തെ ഹംഗറിയില്‍ എത്തിയ ശേഷം മാര്‍ച്ച് 7 മുതല്‍ 10 വരെ ഉക്രെയ്ന്‍ സന്ദര്‍ശിച്ചിരുന്നു.
മാര്‍പ്പാപ്പയുടെ ആദ്യ പ്രതിനിധിയായി കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കിയാണ് പോളണ്ട് വഴി ഉക്രെയ്ന്‍ സന്ദര്‍ശിച്ചത്.അതിനു മുമ്പായി ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലെത്തി രണ്ട് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉക്രേനിയന്‍ അഭയാര്‍ത്ഥികളെയും അവിടെ അഭയാര്‍ത്ഥികളെ സഹായിക്കുന്ന നിരവധി സന്നദ്ധപ്രവര്‍ത്തകരെയും അദ്ദേഹം കണ്ടു.തുടര്‍ന്ന് ഹംഗേറിയന്‍-ഉക്രേനിയന്‍ അതിര്‍ത്തി പട്ടണമായ ബരാബസിലേക്കും യാത്ര ചെയ്തു. അവിടെ ഹംഗേറിയന്‍ ഗവണ്‍മെന്റും കാരിത്താസ് ഹംഗറിയും മറ്റ് ചാരിറ്റബിള്‍ പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് സാന്ത്വനവും സഹായവുമെത്തിച്ചശേഷം അദ്ദേഹം അതിര്‍ത്തി കടന്ന് ഉക്രെയ്‌നിലെ ബെറെഗോവിലേക്ക് പോയി. പ്രാദേശിക പൗരസ്ത്യ, ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദുരിതബാധിതരെ സന്ദര്‍ശിച്ചു.
.
യുദ്ധം അവസാനിപ്പിക്കണമെന്ന് ആദ്യം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴും ദൈവനാമത്തില്‍ മാര്‍പാപ്പ ഇത് ആവര്‍ത്തിച്ചു. റഷ്യയുടെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ഉക്രെയ്ന് മേല്‍ നടന്നത് സായുധ അധിനിവേശമാണെന്നും മാര്‍പാപ്പ നിരീക്ഷിച്ചിരുന്നു.'ഉക്രെയ്നിലെ പോരാട്ടത്തില്‍ നിന്ന് പലായനം ചെയ്യുന്നവരോടും മറ്റുള്ളവരുടെ കയ്യാല്‍ അക്രമം സഹിക്കുന്നവരോടുമുള്ള സാമീപ്യം' ഒരിക്കല്‍ കൂടി പ്രാര്‍ത്ഥനാപൂര്‍വ്വം അറിയിക്കാന്‍ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.