ന്യൂഡല്‍ഹി: മക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി സീറ്റ് ചോദിച്ച് ആരും പാര്‍ട്ടിയെ സമീപിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോഡി സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കിയത്. പാര്‍ട്ടിയില്‍ കുടുംബ രാഷ്ട്രീയം അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ കുടുംബ രാഷ്ട്രീയം അനുവദിക്കില്ല. വംശീയ രാഷ്ട്രീയത്തിനെതിരെ പോരാടേണ്ടതുണ്ട്. ആരുടെയെങ്കിലും ബന്ധുവിന് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും മോഡി പറഞ്ഞു. കശ്മീര്‍ ഫയല്‍സ് ചിത്രത്തെ കുറിച്ചും ബിജെപി യോഗത്തില്‍ മോഡി പരാമര്‍ശം നടത്തിയതായാണ് റിപ്പോര്‍ട്ട്. ചിലര്‍ സത്യം മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് തന്നെയാണ് മുന്‍കാലങ്ങളില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തി എംപിയും മന്ത്രിയുമായ റീത്ത ബഹുഗുണ ജോഷി മകന് വേണ്ടി സീറ്റ് ചോദിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മകന് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയാല്‍ എംപി സ്ഥാനം രാജിവയ്ക്കാമെന്ന് മുന്‍ പിസിസി അധ്യക്ഷ കൂടിയായ റീത്ത പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി റീത്തയുടെ അഭിപ്രായത്തെ തള്ളിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.