കോടതിയില്‍ മുദ്ര വച്ച കവറുകള്‍ ദയവായി നല്‍കരുത്; അത് ഞങ്ങൾക്ക് വേണ്ട : ചീഫ് ജസ്റ്റിസ് എന്‍.വി രമണ

കോടതിയില്‍ മുദ്ര വച്ച കവറുകള്‍ ദയവായി നല്‍കരുത്; അത് ഞങ്ങൾക്ക് വേണ്ട : ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ന്യൂഡല്‍ഹി: വാദങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറുന്ന പ്രവണതക്കെതിരെ പ്രതികരണവുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ.

പട്‌ന ഹൈകോടതി വിധിക്കെതിരെ ദിനേഷ് കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍‌ശം. 'ഈ കോടതിയില്‍ മുദ്ര വച്ച കവറുകള്‍ ദയവായി നല്‍കരുത്. ഒരു തരത്തിലുള്ള സീല്‍ഡ് കവറുകളും ഇവിടെ വേണ്ട' - എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.

ജഡ്ജിമാര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഹർജിക്കാരന്‍ പോസ്റ്റിട്ടിട്ടുണ്ട് എന്നും ഇവ മുദ്ര വച്ച കവറില്‍ നല്‍കാമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പറഞ്ഞ വേളയിലാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്. മുന്‍ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഇത്തരത്തില്‍, പ്രത്യേകിച്ചും സര്‍ക്കാറില്‍ നിന്ന് മുദ്രവച്ച കവറുകള്‍ വാങ്ങുന്ന രീതി വിമര്‍ശിക്കപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.