റമദാൻ 2022: യു എ ഇ ലെ സ്വകാര്യ മേഖലയിലെ ജോലി സമയം പ്രഖ്യാപിച്ചു

റമദാൻ 2022: യു എ ഇ ലെ സ്വകാര്യ മേഖലയിലെ ജോലി സമയം പ്രഖ്യാപിച്ചു

ദുബായ്: റമദാനോട് അനുബന്ധിച്ച യു എ ഇ ലെ സ്വകാര്യ മേഖലയിലെ ജോലി സമയം പ്രഖ്യാപിച്ചു. ദിവസേന രണ്ടു മണിക്കൂർ ജോലി സമയത്തിൽ ഇളവുണ്ട്. മാനുഷിക സ്വദേശിവല്‍ക്കരണമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഫെഡറൽ സ്ഥാപനങ്ങളുടെ ജോലി സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ ഫെഡറൽ യുഎഇ സർക്കാർ സ്ഥാപനങ്ങൾ രാവിലെ 9 മുതൽഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ജോലി സമയം.
പുതിയ വാരാന്ത്യം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ റമദാൻ ആണ് ഇതെന്നുളള പ്രത്യേകതയുമുണ്ട്. 

ശനി, ഞായർ ദിവസങ്ങളിലേക്ക് വാരാന്ത്യം മാറിയതോടെ ആവശ്യമെങ്കില്‍ ഫെഡറല്‍ ജീവനക്കാർക്ക് വെള്ളിയാഴ്ചകളില്‍ ഓഫീസുകളിലെത്താതെ ജോലി ചെയ്യാമെന്നും അറിയിച്ചിരുന്നു. ഇതിനായുളള അനുമതി മുന്‍കൂർ വാങ്ങണം. ഇസ്ലാമിക കലണ്ടർ പ്രകാരം ഇത്തവണ ഏപ്രില്‍ 2 നായിരിക്കും റമദാനെന്നാണ് നിഗമനം. 

മാസപ്പിറവി ദൃശ്യമായാല്‍ അധികൃതർ ഔദ്യോഗികമായി റമദാന്‍ മാസാരംഭം അറിയിക്കും. ഇത്തവണ റമദാന്‍ 30 പൂർത്തിയാക്കി മെയ് 2 നായിരിക്കും ഈ ദുല്‍ ഫിത്തറെന്നാണ് കണക്കുകൂട്ടല്‍. റമദാനില്‍ സ്കൂളുകളിലെ സമയക്രമവും മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.